HOME
DETAILS
MAL
ബസ് യാത്രക്കിടെ രണ്ടു പവന്റെ മാല കവര്‍ന്നു
backup
July 05 2018 | 06:07 AM
കോഴിക്കോട്: സ്വകാര്യ ബസില്‍ യാത്രക്കിടെ യുവതിയുടെ രണ്ടു പവന്റെ മാല കവര്‍ന്നു. ചേളന്നൂര്‍ സ്വദേശിയായ യുവതിയുടെ മാലയാണ് ഇന്നലെ കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ നഷ്ടമായത്. ബാലുശ്ശേരി-കോഴിക്കോട്ട് റൂട്ടില്‍ സര്‍വിസ് നടത്തുന്ന നിശാല്‍ ബസിലാണ് സംഭവം. ഇന്നലെ രാവിലെ എട്ടിനും ഒന്‍പതിനും ഇടയിലാണ് ആഭരണം നഷ്ടമായത്. സംശയാസ്പദമായ സാഹചര്യത്തില്‍ ബസില്‍ തമിഴ് സ്ത്രീ ഉണ്ടായിരുന്നതായി യാത്രക്കാര്‍ പറഞ്ഞു. നടക്കാവ് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."