HOME
DETAILS

'ആളെ കാണാതെ പണം തരില്ലെന്ന് ബാങ്ക്'; കിടപ്പിലായ അമ്മയെ കട്ടിലില്‍ കിടത്തി ബാങ്കിലെത്തിച്ചു

  
backup
June 15 2020 | 12:06 PM

woman-was-seen-dragging-her-centenarian-mother

 

ഒഡിഷ: പെന്‍ഷന്‍ തുക ലഭിക്കണമെങ്കില്‍ ഗുണഭോക്താവിനെ കാണണമെന്ന് നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്ന് കിടപ്പിലായ സ്ത്രീയെ മകള്‍ കട്ടിലില്‍ തന്നെ വലിച്ചിഴച്ച് ബാങ്കിലെത്തിച്ചു. ഒഡിഷയിലെ ബാര്‍ഗോണ്‍ ഗ്രാമത്തിലാണ് സംഭവം.

ഒടുവില്‍ 70 വയസ് പ്രായമുള്ള സ്ത്രീ തന്റെ 100 വയസുള്ള കിടപ്പിലായ അമ്മയെ കട്ടിലോടെ വലിച്ചിഴച്ച് സമീപത്തുള്ള ബാങ്കിലെത്തിക്കുകയായിരുന്നു. 1500 രൂപയുടെ പെന്‍ഷന്‍ തുക ലഭിക്കാനായിരുന്നു ഈ സാഹസം.

കിടപ്പിലായ തന്റെ അമ്മയെ കട്ടിലോടെ വലിച്ചുകൊണ്ടു പോകുന്ന സ്ത്രീയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് മാധ്യമങ്ങളുടെ ശ്രദ്ധയിലെത്തിയത്. ഒഡിഷയിലെ നുപാഡ ജില്ലയിലാണ് സംഭവം. പെന്‍ഷന്‍ തുക നല്‍കണമെങ്കില്‍ 'ഫിസിക്കല്‍ വേരിഫിക്കേഷന്‍' വേണമെന്ന് ബാങ്കുകാര്‍ നിര്‍ബന്ധം പിടിച്ചതോടെയാണ് ബാര്‍ഗോണ്‍ ഗ്രാമത്തില്‍ നിന്നുള്ള സ്ത്രീ തന്റെ അമ്മയെ കട്ടിലോടെ ബാങ്കിലേക്ക് കൊണ്ടുപോയത്. ജൂണ്‍ ഒമ്പതിന് ആയിരുന്നു സംഭവം.

'കഴിഞ്ഞ മൂന്നുമാസമായി നിരവധി തവണ ഞാന്‍ ബാങ്കിലെത്തി പെന്‍ഷന്‍ തുക നല്‍കാന്‍ ബാങ്കുകാരോട് ആവശ്യപ്പെട്ടു. എന്നാല്‍, അമ്മയുമായി ബ്രാഞ്ചില്‍ എത്തിയാല്‍ മാത്രമേ പെന്‍ഷന്‍ നല്‍കുകയുള്ളൂവെന്ന് ഉദ്യോഗസ്ഥര്‍ എന്നോട് പറഞ്ഞു'- പുഞ്ജിമതി ദെയ് പറഞ്ഞു.

കിടപ്പിലായ അമ്മയെ ബാങ്കിലെത്തിക്കണമെന്ന് ബാങ്ക് മാനേജര്‍ അജിത് പ്രധാന്‍ ദെയിയോട് ആവശ്യപ്പെടുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ജന്‍ ധന്‍ യോജനയുടെ കീഴില്‍ അക്കൗണ്ടുള്ളയാളാണ് ദെയിയുടെ അമ്മ. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ എല്ലാ മാസവും 500 രൂപ വച്ച് ജന്‍ധന്‍ അക്കൗണ്ട് വഴി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.

അതേസമയം, വേരിഫിക്കേഷനായി മാനേജര്‍ വീട് സന്ദര്‍ശിക്കുന്നതിന് മുമ്പ് സ്ത്രീ അമ്മയുമായി ബാങ്കില്‍ എത്തുകയായിരുന്നെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago
No Image

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കോട്ടയത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 months ago
No Image

നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി കര്‍ഷകന്‍ മരിച്ചു

Kerala
  •  3 months ago
No Image

അസമില്‍ മുസ്‌ലിം വീടുകള്‍ക്ക് നേരെ വീണ്ടും ബുള്‍ഡോസര്‍ രാജ്; ബി.ജെ.പി സര്‍ക്കാറിന്റെ നടപടി സുപ്രിം കോടതി ഉത്തരവ് മറികടന്ന് 

National
  •  3 months ago