കാഞ്ഞിരത്തിനാല്‍ ഭൂമിപ്രശ്‌നം; സമരം ശക്തമാക്കുമെന്ന് സമരസമിതി
കല്‍പ്പറ്റ: കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ വനം വകുപ്പ് പിടിച്ചെടുത്ത ഭൂമി തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് കുടുംബം നടത്തുന്ന സമരം 1050 ദിനങ്ങള്‍ പിന്നിട്ടിട്ടും ഭൂമി തിരികെ നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ലെന്ന് സമര സഹായ സമിതി ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
സുപ്രീം കോടതി മുഖേന ഭൂമി തിരിച്ച് വാങ്ങിച്ച് തരാമെന്ന് പറഞ്ഞ് കേസ് ഏറ്റെടുത്ത കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി തോമസ് സുപ്രീം കോടതിയില്‍ നല്‍കിയ കേസ് കോടതി ഫയലില്‍ സ്വീകരിച്ചിരുന്നില്ല.
ഇക്കാര്യം മറച്ച് വച്ച് രാഷ്ട്രീയ തീരുമാനങ്ങളിലൂടെ പ്രശ്‌ന പരിഹാരത്തിനാണ് പി.സി തോമസ് ശ്രമിച്ചത്. ഇതിനെതിരേ കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ മരുമകന്‍ ജെയിംസ് രംഗത്തെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് പി.സി തോമസ് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സര്‍ക്കാറിനെ ഒരു തരത്തിലും പ്രകോപിക്കാനില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഈ പ്രസ്താവന അദ്ദേഹത്തിന്റെ നിലപാട് മാറ്റത്തിന്റെ സൂചനയാണ്.
വനം വകുപ്പ് പിടിച്ചെടുത്ത ഭൂമിക്ക് പകരം മറ്റൊരു ഭൂമി നല്‍കി പ്രശ്‌നം പരിഹരിക്കാനായി ജോര്‍ജ്ജിന്റെ കടുംബാംഗങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തി രാഷ്ട്രീയ പരിഹാരത്തിനും ശ്രമം നടക്കുന്നുണ്ട്. വനം വകുപ്പ് ഏറ്റെടുത്ത ഭൂമിക്ക് പകരം മറ്റൊരു ഭൂമിയെന്ന പാക്കേജ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ അതിനെ ശക്തമായി എതിര്‍ത്തത് സി.പി.എം ആയിരുന്നു.
അതു കൊണ്ട് തന്നെ വനം വകുപ്പ് പിടിച്ചെടുത്ത ഭൂമി തിരികെ ലഭിക്കുന്നതു വരെ ശക്തമായി സമര രംഗത്തുണ്ടാകുമെന്ന് സമരസമിതി ചെയര്‍മാന്‍ സുരേഷ് ബാബു, ജനറല്‍ കണ്‍വീനര്‍ പി.പി ഷൈജല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."