ഡ്യൂട്ടിക്കിടെ പൊലിസുകാരന് സൂര്യാതപമേറ്റു
കൊച്ചി: ഡ്യൂട്ടിക്കിടെ ഒരു പൊലിസുകാരനും കേരള മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ് കമല സദാനന്ദനും സൂര്യാതപമേറ്റു. തോപ്പുംപടി സ്റ്റേഷനില്‍ നിന്നും രാവിലെ പട്രോളിങ് ഡ്യൂട്ടിക്കിറങ്ങിയ കെ.എന്‍ ഭരതന്‍ എന്ന സിവില്‍ പൊലിസ് ഓഫിസര്‍ക്കാണ് സൂര്യാതപമേറ്റത്. പത്ത് മണിയോടെ മുഖം ചുവക്കുകയും ശരീരത്തിന് തളര്‍ച്ച അനുഭവപ്പെടുകയുമായിരുന്നു. അവശനായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കരുവേലിപടി മഹാരാജാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ കലൂരിലുള്ള സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫിസിനു സമീപത്തുവച്ചാണു കമല സദാനന്ദന് സൂര്യാതപമേറ്റത്. കാറില്‍ നിന്നിറങ്ങി ഓഫിസിലേക്കു കയറുന്നതിനിടെ കഴുത്തിന്റെ പിന്നിലായാണ് പൊള്ളലേറ്റത്. പുകച്ചില്‍ അനുഭവപ്പെട്ടതോടെ തിരിച്ചു പറവൂരിലെത്തി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. പൊള്ളലേറ്റ സ്ഥലത്തു ചുവന്ന പാടുകളുണ്ട്. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗവും കേരള മഹിളാ സംഘം സംസ്ഥാന പ്രസിഡന്റുമാണു കമല സദാനന്ദന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."