ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു
കരുളായി: ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു. മമ്പാട് നാഗ്രി നിസാമുദ്ദീന്‍ (32)എന്ന ബാപ്പുട്ടിയെയാണ് പൂക്കോട്ടുംപാടം എസ്.ഐ അമൃത് രംഗന്റെ നേതൃത്വത്തിലുള്ള പൊലിസ് അറസ്റ്റ് ചെയ്തത്. വിദേശത്തുനിന്നു മടങ്ങുന്നതിനിടയില്‍ കഴിഞ്ഞ ദിവസം ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ വച്ചാണ് പ്രതി പൊലിസ് പിടിയിലാവുന്നത്.
2016ല്‍ കൂപ്പില് ജോലിനോക്കിവരുന്ന സമയത്താണ് പ്രതി ആദിവാസി യുവതിയെ പീഡനത്തിന് ഇരയാക്കിയത്. തുടര്‍ന്ന് വിദേശത്തേക്ക് കടന്ന പ്രതിക്കെതിരെ പൊലിസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു.
ഇയാള്‍ നാട്ടിലേക്കു വരുന്ന വിവരം ലഭിച്ചതോടെയാണ് പൊലിസ് ബാംഗ്ലൂര്‍ എയര്‍പ്പോര്‍ട്ടില്‍ എത്തി പിടികൂടിയത്. ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അറസ്റ്റ്. ഇയാളുടെ പേരില്‍ ബലാത്സഗം, എസ്.സി, എസ്.ടി ആക്ട് എന്നീവകുപ്പുകള്‍ പ്രകാരം കേസെടുത്തു. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ നിസാമുദ്ദീനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എ.എസ്.ഐമാരായ ജയപ്രകാശ്, രാമചന്ദ്രന് എന്നിവരും നിസാമുദ്ദീനെ അറസ്റ്റ് ചെയ്ത സംഘത്തില്‍ ഉണ്ട@ായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."