HOME
DETAILS

തെരഞ്ഞെടുപ്പ് ചൂടിലേക്ക് 'ഭായി'മാരും പറക്കുന്നു

  
backup
March 29 2019 | 18:03 PM

%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%9a%e0%b5%82%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95

 


കൊണ്ടോട്ടി: തൊഴില്‍ തേടി അസമില്‍നിന്ന് ജയന്തന്‍ കേരളത്തിലേക്ക് വണ്ടികയറിയത് കടം വാങ്ങിയായിരുന്നു. എന്നാല്‍ ജയന്തന്റെ നാട്ടിലേക്കുള്ള മടക്കയാത്ര വിമാനത്തിലാണ്. തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ കൊച്ചിയില്‍നിന്ന് ഗോഹത്തിലേക്കാണ് ജയന്തനും കൂട്ടുകാരും പറന്നത്.


ജയന്തന്‍ മാത്രമല്ല കേരളത്തില്‍ തൊഴില്‍ തേടി വന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ ഏറെ പേരും വോട്ട് ചെയ്യാന്‍ നാട്ടിലേക്ക് മടങ്ങുന്നത് ട്രെയിനിലേക്കാളേറെ വിമാനത്തിലാണ്. യാത്ര എങ്ങനെയായാലും ടിക്കറ്റ് നിരക്ക് നാട്ടിലെത്തിയാല്‍ പാര്‍ട്ടിക്കാര്‍ നല്‍കുമെന്ന ഉറപ്പുണ്ടെന്ന് കേരളത്തിന്റെ 'ഭായി'മാര്‍ ചിരിച്ചുകൊണ്ട് സമ്മതിക്കുന്നു. ഏതു പാര്‍ട്ടിക്കാരെന്ന് പറയാന്‍ അവര്‍ തയാറല്ല.


അസം, ബിഹാര്‍,ഒഡിഷ, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 11, 18, 23 തിയതികളിലാണ് നടക്കുന്നത്. സംസ്ഥാനത്ത് ജോലിചെയ്യുന്ന തൊഴിലാളികള്‍ ഏറെ പേരും വന്നെത്തുന്ന സംസ്ഥാനങ്ങളാണിവ. തൊഴിലാളികള്‍ കൂട്ടത്തോടെ വന്ന് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്ന കാഴ്ചയാണുള്ളതെന്ന് ട്രാവല്‍ ഉടമകളും ടിക്കറ്റ് ഏജന്റുമാരും പറയുന്നു. കണക്്ഷന്‍ സര്‍വിസില്‍ ഡല്‍ഹിയിലേക്ക് ടിക്കറ്റെടുത്ത് പറക്കുന്നവരും കുറവല്ല.
ഒരാഴ്ചയായി കൊച്ചി- ബംഗളൂരു, ചെന്നൈ, ഗോഹട്ടി വിമാന സെക്ടറില്‍ 4,786 രൂപയാണ് നിരക്ക്. ഇത് 5,386 വരെ വര്‍ധിച്ചിട്ടുണ്ട്. അടുത്ത മാസത്തോടെ നിരക്ക് വീണ്ടും കൂടും. ട്രെയിനില്‍ രണ്ടുദിവസം യാത്ര ചെയ്യുന്നതിനു പകരം വിമാനത്തില്‍ മണിക്കൂറുകള്‍ കൊണ്ട് നാട്ടിലെത്താനാകുമെന്ന സന്തോഷത്തിലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍. മിക്കവരും വിമാനത്തില്‍ ആദ്യമായി യാത്ര ചെയ്യുന്നവരാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago