ബഹ്റൈനില്‍ 3 പ്രവാസികള്‍ ഉള്‍പ്പെടെ 5 പേര് കൂടി കൊവിഡ് ബാധിച്ച് മരിച്ചു
മനാമ: ബഹ്റൈനില്‍ 24 മണിക്കൂറിനിടെ അഞ്ചുപേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതില്‍ മൂന്നു പേരും പ്രവാസികളാണ്.ഇവരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
65 വയസ്സുള്ള പ്രവാസി വനിത, 35ഉം 39ഉം വയസ്സുള്ള പ്രവാസി പുരുഷന്മാര്, 75 വയസ്സുള്ള സ്വദേശി വനിത, 71 വയസ്സുള്ള ബഹ്റൈന്‍ സ്വദേശി എന്നിവരാണ് മരിച്ചത്. എല്ലാവരും ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 46 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി 317 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 151 പേര് പ്രവാസികളാണ്. 164 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.
അതിനിടെ 379 പേര് കൂടി സുഖം പ്രാപിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, രോഗമുക്തി നേടിയവരുടെ എണ്ണം 13267 ആയി ഉയര്‍ന്നു. നിലവില്‍ 5699 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെയായി രാജ്യത്ത് 432409 പേരില്‍ കൊവിഡ് ടെസ്റ്റ് നടത്തിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."