മുസ്ലിംലീഗ് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു
മലപ്പുറം: മുസ്ലിംലീഗ് സ്ഥാനാര്‍ഥികളായ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ അമിത് മീണയ്ക്കു മുമ്പാകെയാണ് ഇരുവരും പത്രിക സമര്‍പ്പിച്ചത്.
കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്സഭാ മണ്ഡലത്തിലും ഇ.ടി മുഹമ്മദ് ബഷീര്‍ പൊന്നാനിയിലുമാണ് ജനവിധി തേടുന്നത്. യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമൊപ്പമാണ് ഇരുവരും കലക്ടറേറ്റിലെത്തി പത്രിക സമര്‍പ്പിച്ചത്. കുഞ്ഞാലിക്കുട്ടിക്കു വേണ്ടി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പത്രിക കൈമാറിയത്. അഡ്വ. യു.എ ലത്വീഫ്, പി. അബ്ദുല്‍ മജീദ്, എ.കെ മുസ്തഫ തുടങ്ങിയവരും കുഞ്ഞാലിക്കുട്ടിയുടെ കൂടെയുണ്ടായിരുന്നു. സാദിഖലി ശിഹാബ് തങ്ങള്‍, പി.ടി അജയ്മോഹന്, എം.എല്‍.എമാരായ ആബിദ് ഹുസൈന് തങ്ങള്‍, വി.ടി ബല്‍റാം എന്നിവരാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെ കൂടെയുണ്ടായിരുന്നത്. ഒരു സെറ്റ് പത്രികയാണ് ഇരുവരും സമര്‍പ്പിച്ചത്.
ആത്മവിശ്വാസമുണ്ടെന്നും കൂടുതല്‍ ഭൂരിപക്ഷത്തോടെ വിജയിക്കാനാവുമെന്നും പത്രിക സമര്‍പ്പണത്തിനുശേഷം ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞാലിക്കുട്ടിയെ സാദിഖലി ശിഹാബ് തങ്ങളും ഇ.ടി മുഹമ്മദ് ബഷീറിനെ കുറുക്കോളി മൊയ്തീനും പിന്താങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."