HOME
DETAILS

മലപ്പുറത്ത് സി.പി.എം മൃദു ഹിന്ദുത്വസമീപനം സ്വീകരിച്ചു: എം.എം ഹസന്‍

  
backup
April 19 2017 | 21:04 PM

%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%ae%e0%b5%83%e0%b4%a6%e0%b5%81


തിരുവനന്തപുരം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം മൃദു ഹിന്ദുത്വ സമീപനമാണ് സ്വീകരിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. ന്യൂനപക്ഷ ഏകീകരണം അവിടെ ഉണ്ടായെന്ന് തെരഞ്ഞെടുപ്പിനു ശേഷം സി.പി.എം നേതാക്കള്‍ പറയുന്നത് അതിനു തെളിവാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മലപ്പുറത്തെ ജനങ്ങളെ അപമാനിക്കുകയാണ് ചെയ്തത്. അദ്ദേഹം പ്രസ്താവന പിന്‍വലിച്ച് ജനങ്ങളോട് മാപ്പു പറയണം. ഇക്കാര്യത്തില്‍ സി.പി.എം നിലപാട് വ്യക്തമാക്കണം. കോണ്‍ഗ്രസിനെ ദുര്‍ബലമാക്കുകയും ബി.ജെ.പിയെ ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സി.പി.എം നേതാക്കള്‍ ഇത്തരം പ്രസ്താവന നടത്തുന്നത്. ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിന്റെ ആവശ്യമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന പഴയ ജനസംഘം ബന്ധത്തിന്റെ ഓര്‍മകള്‍ കൊണ്ടുനടക്കുന്നതു കൊണ്ടാണ്. കേരളത്തില്‍ ഹിന്ദുത്വ ഫാസിസത്തെ നേരിടാന്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും മാത്രമേ സാധിക്കൂ. മലപ്പുറം തെരഞ്ഞെടുപ്പ് തെളിയിച്ചത് അതാണ്.
കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികളുടെ രൂപീകരണം സംസ്ഥാനത്ത് മെയ് 10നകം പൂര്‍ത്തിയാകും. തൃശൂര്‍ ജില്ലയില്‍ രൂപീകരണം പൂര്‍ത്തിയായിട്ടുണ്ട്. മറ്റു ജില്ലകളില്‍ പല ഘട്ടങ്ങളിലാണ്. മെയ് 15 വരെ മെംബര്‍ഷിപ്പ് കാംപയിന്‍ നടക്കും. രണ്ടു ദിവസത്തിനകം സംസ്ഥാനത്തെ എല്ലാ ബൂത്ത് കമ്മിറ്റികള്‍ക്കും മെംബര്‍ഷിപ്പ് ബുക്ക് എത്തിക്കും. മെയ് 21ന് രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനം ആചരിക്കും. ചമ്പാരന്‍ സമരത്തിന്റെ 100-ാം വാര്‍ഷികം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെ ആഘോഷിക്കുമെന്നും ഹസന്‍ വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുത്തനെയിടിഞ്ഞ് പൊന്ന്; ഒറ്റയടിക്ക് കുറഞ്ഞത് 880 രൂപ, പവന് വില 56,000ത്തില്‍ താഴെ 

Kerala
  •  a month ago
No Image

പീരുമേട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

Kerala
  •  a month ago
No Image

'ശത്രുക്കളെ തുരത്തുവോളം പോരാട്ടം, വിജയം വരിക്കുക തന്നെ ചെയ്യും' ഹിസ്ബുല്ല നേതാവിന്റെ ആഹ്വാനം;  ബൈറൂത്തില്‍ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍

International
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Kerala
  •  a month ago
No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago