പ്രതിപക്ഷ ബഹളത്തിനിടെ കൊച്ചി നഗരസഭാ ബജറ്റ് അനുബന്ധ രേഖകള്‍ പാസാക്കി പാസായത് വോട്ടെടുപ്പിനൊടുവില്‍
കൊച്ചി: കൊച്ചി നഗരസഭയുടെ ബജറ്റ് അനുബന്ധ രേഖകള്‍ ഇന്നലെ പ്രതിപക്ഷ ബഹളത്തിനിടെ വോട്ടിനിട്ട് പാസാക്കി. 31ന് എതിരെ 37 വോട്ടുകള്‍ക്കാണ് ബജറ്റ് അനുബന്ധ രേഖകള്‍ പാസായത്.
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് ബജറ്റ് പാസാക്കിയതെന്ന പ്രതിപക്ഷത്തിന്റെ പരാതിയുടെ അടിസ്ഥനത്തില്‍ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ഒരുമാസത്തിനകം പുതുക്കിയ ബജറ്റ് അവതരിപ്പിക്കാന്‍ ചീഫ് സെക്രട്ടറി കഴിഞ്ഞ മാസം കൊച്ചി നഗരസഭ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചിഫ് സെക്രട്ടറിയുെട നിര്‍ദേശപ്രകാരം പുതുക്കിയ ബജറ്റ് സമര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ ഇന്നലെ കൗണ്‍സില്‍ ചേര്‍ന്ന് ബജറ്റ് അനുബന്ധ രേഖകള്‍ പാസാക്കിയത്.
എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശം കിട്ടിയിട്ടും പുതുക്കിയ ബജറ്റ് അനുബന്ധ രേഖകള്‍ പാസാക്കാന്‍ അവസാന ദിവസം വരെ കാത്തിരുന്നത് ഭരണപക്ഷത്തിന്റെ ഒത്തുകളിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതിനായി അടിയന്തിര കൗണ്‍സില്‍ വിളിക്കുന്നതിനു പകരം സാധാരണ കൗണ്‍സില്‍ വിളിച്ച നടപടി അംഗീകരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് പുതുക്കിയ ബജറ്റാണ് പാസാക്കേണ്ടതെന്നും എന്നാല്‍ ഈ തീരുമാനം ഭരണപക്ഷം അട്ടിമറിക്കുകയാണെന്നും എല്‍.ഡി.എഫ് പാര്‍ലമെന്ററികാര്യ നേതാവ് വി.പി ചന്ദ്രന്‍ പറഞ്ഞു. പുതുക്കിയ ബജറ്റ് അവതരിപ്പിക്കണമെങ്കില്‍ ഇത് ഫിനാന്‍സ് കമ്മിറ്റിയില്‍ പാസാക്കണം. എന്നാല്‍ ഇതിന് ശ്രമിക്കാതെ ചില പ്ലാന്‍ ഫണ്ട് പദ്ധതികള്‍ മാത്രം ഉള്‍പ്പെടുത്തിയ അനുബന്ധരേകകള്‍ മാത്രമാണ് നല്‍കിയതെന്നും വി.പി ചന്ദ്രന്‍ പറഞ്ഞു.
സര്‍ക്കാര്‍ പറഞ്ഞ ലൈഫ് പദ്ധതി പ്രോജക്ടിന്റെ ഭാഗമായുള്ള ഭൂരഹിതര്‍ക്കുള്ള ഭവനപദ്ധതിപോലും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ അവതരിപ്പിച്ച ബജറ്റിനെതിരെ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭയുടെ തെറ്റായ തീരുമാനങ്ങള്‍മൂലം ഒന്‍പത് കോടിയോളം രൂപയുടെ വര്‍ക്കുകള്‍ക്ക് ബജറ്റില്‍ സ്ഥാനം ലഭിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണി പറഞ്ഞു. ബജറ്റുമായി ബന്ധപ്പെട്ട പരാതിയില്‍ വിശദീകരണം നല്‍കാനുള്ള അവസരം അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നില്ലെന്ന് മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. വാര്‍ഷിക പദ്ധതികളുമായി ബന്ധപ്പെട്ട രേഖകള്‍ സെക്രട്ടറിയില്‍നിന്ന് വാങ്ങുന്നത് എന്നാല്‍ ആ സമയത്ത് സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് അവകരിപ്പിച്ചിരുന്നില്ല. ഇതാണ് സര്‍ക്കാര്‍ ബജറ്റിലെ കാര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാതിരുന്നതെന്നും അവര്‍ പറഞ്ഞു. കൂടാതെ പ്രവര്‍ത്തന കലണ്ടര്‍ പ്രകാരം കഴിഞ്ഞമാസം തിരിച്ചുനല്‍കേണ്ട വാര്‍ഡ് സഭ ബുക്കുകള്‍ ഇതുവരെ തിരിച്ച് നല്‍കാന്‍ പകുതി കൗണ്‍സിലര്‍മാര്‍ തയാറായിട്ടില്ലെന്നും അവര്‍ പറഞ്ഞു.
മേയറുടെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് നിര്‍ദേശങ്ങള്‍ വോട്ടിനിട്ട് പാസാക്കാന്‍ മേയര്‍ തീരുമാനിച്ചു. തുടര്‍ന്ന് നടത്തിയ വോട്ടെടുപ്പില്‍ 31 വോട്ടുകള്‍ക്കെതിരേ 37 വോട്ടുകള്‍ക്ക് നിര്‍ദേശങ്ങള്‍ പാസാക്കി കൗണ്‍സില്‍ പരിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."