HOME
DETAILS

1997ലെ കസ്റ്റഡി മര്‍ദ്ദനക്കേസില്‍ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി

  
Web Desk
December 08, 2024 | 7:56 AM

Former IPS Officer Sanjiv Bhatt Acquitted in 1997 Custodial Assault Case

അഹ്മദാബാദ്: 1997ല്‍ നടന്ന കസ്റ്റഡി മര്‍ദനക്കേസില്‍ മുന്‍ ഐ.പി.എസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി. കേസ് സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 27 വര്‍ഷം പഴക്കമുള്ള കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. പോര്‍ബന്തറിലെ അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി മുകേഷ് പാണ്ഡ്യയുടേതാണ് വിധി.


അഹ്മദാബാദ്: 1997ല്‍ നടന്ന കസ്റ്റഡി മര്‍ദനക്കേസില്‍ മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി. കേസ് സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 27 വര്‍ഷം പഴക്കമുള്ള കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. പോര്‍ബന്തറിലെ അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി മുകേഷ് പാണ്ഡ്യയുടേതാണ് വിധി. 

സഞ്ജീവ് ഭട്ട് പോര്‍ബന്തര്‍ എസ്.പിയായിരുന്ന കാലത്തെ സംഭവത്തിന്റെ പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.1990ലെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ നേരത്തെ സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 1996ല്‍ രാജസ്ഥാനിലെ അഭിഭാഷകന്റെ വാഹനത്തില്‍ ലഹരിവെച്ച് കേസ് കെട്ടിച്ചമച്ചുവെന്ന ആരോപണത്തില്‍ 20 വര്‍ഷം തടവിനും സഞ്ജീവ് ഭട്ടിനെ ശിക്ഷിച്ചിരുന്നു. നിലവില്‍ രാജ്‌കോട്ട് ജയിലില്‍ ശിക്ഷ അനുഭവിച്ചുവരികയാണ് ഭട്ട്.

 

സഞ്ജീവ് ഭട്ട്, കോണ്‍സ്റ്റബിളായിരുന്ന വാജുഭായ് ചൗ എന്നിവര്‍ക്കെതിരെയായിരുന്ന നരന്‍ ജാദവ് എന്നയാളുടെ പരാതിയില്‍ കേസെടുത്തത്. വാജുഭായ് വിചാരണക്കിടെ മരണപ്പെട്ടിരുന്നു. ഐ.പി.സി 324 മാരകായുധങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തല്‍, ഐ.പി.സി 330 നിര്‍ബന്ധിച്ച് കുറ്റം സമ്മതിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച് കുറ്റം സമ്മതിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ടാഡ കേസില്‍ അറസ്റ്റിലായ നരന്‍ ജാദവിന്റെ പരാതി.

1997 ജൂലൈ ആറിന് ജാദവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2013 ഏപ്രില്‍ 15നാണ് സഞ്ജീവ് ഭട്ടിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. 1994ലെ ആയുധ ഇറക്കുമതി കേസിലെ 22 പ്രതികളില്‍ ഒരാളാണ് നരന്‍ ജാദവ്.1997 ജൂലൈ അഞ്ചിന് അഹമ്മദാബാദ് സബര്‍മതി സെന്‍ട്രല്‍ ജയിലില്‍നിന്ന് പോര്‍ബന്തര്‍ പൊലീസ് നരന്‍ ജാദവിനെ സഞ്ജീവ് ഭട്ടിന്റെ വീട്ടിലെത്തിച്ചു. ജാദവിന്റെ രഹസ്യഭാഗങ്ങളിലടക്കം അവിടെവെച്ച് വൈദ്യുതാഘാതമേല്‍പ്പിച്ചു. ജാദവിന്റെ മകനെയും വൈദ്യുതാഘാതമേല്‍പ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ വാദം. പരാതിക്കാരന്‍ കോടതിയില്‍ താന്‍ നേരിട്ട പീഡനം തുറന്നുപറഞ്ഞതോടെ 1998 ഡിസംബര്‍ 31നാണ് കോടതി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ചത്.

ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്കിനെക്കുറിച്ച് തുറന്നുപറഞ്ഞതോടെയാണ് സഞ്ജീവ് ഭട്ട് എന്ന ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഓഫിസര്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. 2011ല്‍ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഭട്ടിന് അനധികൃതമായി അവധിയെടുത്തെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2015 ആഗസ്റ്റില്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിടുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കാനുള്ള സമയം നീട്ടിനൽകണം; എസ്‌ഐആറിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം

Kerala
  •  6 days ago
No Image

യുഡിഎഫ് അസോസിയേറ്റ് അംഗത്വ വിവാദം: വിഷ്ണുപുരം ചന്ദ്രശേഖരൻ എന്നെ വന്നു കണ്ടിരുന്നു, വരുന്നില്ലെങ്കിൽ വേണ്ട'; മറുപടിയുമായി വി.ഡി സതീശൻ

Kerala
  •  6 days ago
No Image

കുവൈത്തിലെ പ്രമുഖ സീഫുഡ് കമ്പനിയിൽ അവസരം; സെയിൽസ് എക്സിക്യൂട്ടീവ് ഒഴിവുകൾ, വാക്ക്-ഇൻ ഇന്റർവ്യൂ 24-ന്

Kuwait
  •  6 days ago
No Image

യുഎഇയിലെ കനത്ത മഴ; രണ്ട് ദിവസത്തിനുള്ളിൽ ദുബൈ പൊലിസ് മറുപടി നൽകിയത് 39,000-ത്തിലധികം കോളുകൾക്ക്

uae
  •  6 days ago
No Image

സർക്കാർ ആശുപത്രിയിൽ ഡോക്ടറുടെ ഗുണ്ടായിസം: രോഗിയെ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തിൽ വൻ പ്രതിഷേധം; പൊലിസ് നടപടി

National
  •  6 days ago
No Image

വാളയാർ ആൾക്കൂട്ടക്കൊല; നാല് പ്രതികൾ ബിജെപി അനുഭാവികൾ, ഒരാൾ സിഐടിയു പ്രവർത്തകൻ; സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

Kerala
  •  6 days ago
No Image

മരുഭൂമിയിൽ പ്ലാസ്റ്റിക് കൂമ്പാരങ്ങൾ; ദുബൈയിൽ അനധികൃത ഭക്ഷണ വിൽപനക്കാർക്കെതിരെ കർശന നടപടി

uae
  •  6 days ago
No Image

2025-ൽ ഗൂഗിളിനെ ഭരിച്ചവർ: ട്രംപും മസ്കും ഒന്നാമത്; ഫുട്ബോളിൽ യമാൽ തരംഗം

Tech
  •  6 days ago
No Image

മാമല കയറി, ശതാബ്ദി സന്ദേശം വിതറി; ഇടുക്കിയെ ഇളക്കി മറിച്ച് ശതാബ്ദി സന്ദേശയാത്ര

Kerala
  •  6 days ago
No Image

സപ്ലൈകോ ക്രിസ്മസ് - പുതുവത്സര മേളകൾക്ക് തുടക്കം; 500 രൂപയ്ക്ക് പ്രത്യേക കിറ്റ്, അരിക്ക് വൻ വിലക്കുറവ്

Kerala
  •  6 days ago