HOME
DETAILS

കര്‍ഷക മാര്‍ച്ചിന് നേരെ കണ്ണീര്‍ വാതകം

  
Web Desk
December 08, 2024 | 8:08 AM

Tear Gas Used on Farmers March at Shambhu Border

ന്യൂഡല്‍ഹി: കര്‍ഷക മാര്‍ച്ചിന് കണ്ണീര്‍വാതകം പ്രയോഗിച്ച് പ്രയോഗിച്ച് പൊലിസ്. ശംഭു അതിര്‍ത്തിയില്‍ വെച്ചാണ് മാര്‍ച്ച് പൊലിസ് തടഞ്ഞത്. കര്‍ഷക സംഘടനകളായ സംയുക്ത കിസാന്‍ മോര്‍ച്ചയും (രാഷ്ട്രീയേതര) കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും ചേര്‍ന്നുള്ള 101 കര്‍ഷകരുടെ സംഘമാണ് മാര്‍ച്ച് നടത്തുന്നത്. 

മാര്‍ച്ച് തടയാന്‍ ശംഭു അതിര്‍ത്തിയില്‍ കനത്ത പൊലിസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. വാഹനങ്ങള്‍ കടന്നുപോകാതിരിക്കാന്‍ റോഡുകളില്‍ ബാരിക്കേഡുകളും ആണികളും സ്ഥാപിച്ചിട്ടുണ്ട്. ശംഭു അതിര്‍ത്തിയിയുടെ ഒരു കിലോമീറ്റര്‍ മുന്‍പ് വെച്ച് മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നത് തടയണമെന്ന് സംസ്ഥാന പൊലിസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രണ്ട് ദിവസം മുന്‍പ് നടന്ന മാര്‍ച്ചിലും ഹരിയാന-പഞ്ചാബ് ശംഭു അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച കര്‍ഷകര്‍ക്ക് നേരെ പൊലിസ് കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചിരുന്നു. ഇതില്‍ നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റതോടെ മാര്‍ച്ച് താല്‍ക്കാലികമായി നിര്‍ത്തിയതായിരുന്നു. 

മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഗ്യാരണ്ടി, കാര്‍ഷിക കടം എഴുതിത്തള്ളല്‍, കര്‍ഷകര്‍ക്ക് പെന്‍ഷന്‍, വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കരുത് തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷകര്‍ സമരം നടത്തുന്നത്. ചര്‍ച്ചക്ക് തയ്യാറാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം അറിയിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  2 days ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  2 days ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  2 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  2 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  2 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  2 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  2 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  2 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  2 days ago