കൊച്ചിയില്‍ ഖത്തര്‍ വിസാ കേന്ദ്രം തുറക്കുന്നു
കൊച്ചി: വിപുലമായ സേവനങ്ങളുമായി ഖത്തര്‍ വിസാ കേന്ദ്രം കൊച്ചിയിലെ ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക് മെട്രോ സ്റ്റേഷനടുത്ത്, നാഷണല്‍ പേള്‍ സ്റ്റാര്‍ കെട്ടിടത്തില്‍ തുറക്കുന്നു.
ഡല്‍ഹിയിലും മുംബൈയിലും കഴിഞ്ഞ ദിവസങ്ങളില്‍ വിസാ കേന്ദ്രങ്ങള്‍ തുറതിനു പിന്നാലെയാണ് കൊച്ചിയിലെ ഖത്തര്‍ വിസാ കേന്ദ്രം ആരംഭിക്കുന്നത്. ചെന്നൈ, ഹൈദരാബാദ്, ലഖ്‌നൗ ,കൊല്‍ക്കത്ത എന്നിവിടങ്ങളിലും ഉടന്‍ തന്നെ ഖത്തര്‍ വിസാ കേന്ദ്രങ്ങള്‍ തുറക്കും.
തൊഴില്‍ വസാ അപേക്ഷകരുടെ ജോലി കരാറുകള്‍ ഡിജിറ്റലായി ഒപ്പിടുവാനുള്ള സൗകര്യം പുതിയ കേന്ദ്രത്തിലുണ്ടാകും. ബയോ മെട്രിക് എന്റോള്‍മെന്റ്, നിര്‍ബന്ധ വൈദ്യ പരിശോധന തുടങ്ങിയവയെല്ലാം ഒരിടത്തുതന്നെ നടത്താനും ഇവിടെ സൗകര്യമുണ്ടാകും.
മികച്ച സുതാര്യത, തട്ടിപ്പുകള്‍ക്കെതിരായ മുന്‍കരുതല്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനങ്ങള്‍, സുരക്ഷാ പരിശോധനാ സംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം ഈ കേന്ദ്രത്തില്‍ വസാ അപേക്ഷര്‍ക്കായി ഒരുക്കിയിട്ടുണ്ട്.
ഖത്തറിലെ തൊഴില്‍ ദാതാവിന് എല്ലാ നടപടിക്രമങ്ങളും ഇവിടെ തന്നെ പൂര്‍ത്തീകരിക്കാനും പണം അടക്കാനും സൗകര്യമുണ്ടാകും. അപേക്ഷകര്‍ മുന്‍കൂറായി ഓണ്‍ലൈന്‍ അപ്പോയ്‌മെന്റ് എടുക്കുകയും നിശ്ചിത സമയത്തിന് 15 മിനിറ്റു മുമ്പേ എത്തുകയും ചെയ്താല്‍ മാത്രം മതിയാവും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഖത്തര്‍ വന്‍ പുരോഗതിയാണ് കൈവരിച്ചിരിച്ചിട്ടുള്ളതെന്നും ഇതിന് ഇന്ത്യന്‍ സമൂഹം വലിയ പിന്തുണയാണ് നല്‍കിയിട്ടുള്ളതെന്നും ഇന്ത്യയിലെ ഖത്തര്‍ അംബാസിഡര്‍ മുഹമ്മദ് ഖതീര്‍അല്‍ ഖതീര്‍ പറഞ്ഞു.
മലയാളം അടക്കമുള്ള ഭാഷകളില്‍ വിവരങ്ങള്‍ നല്‍കാനും വിസാ കേന്ദ്രങ്ങളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. തിങ്കള്‍ മുതല്‍ വെള്ളി വരേ രാവിലെ 8.30 മുതല്‍ 4.30 വരെയാണ് പ്രവൃത്തി സമയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."