തിരുവനന്തപുരം സി.എച്ച്. സെന്ററിന് യൂത്ത്ലീഗ് സഹായം
കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഷെയ്ഡ് പദ്ധതിയില്‍ നിന്നും തിരുവനന്തപുരം സി.എച്ച് സെന്ററിന് ധനസഹായം നല്കി. തിരുവനന്തപുരം കാന്‍സര്‍ സെന്ററില്‍ വരുന്ന പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യതാമസവും ഭക്ഷണവും നല്കുന്ന സി.എച്ച് സെന്റര്‍ ആതുരസേവന രംഗത്തെ മഹനീയ സംരംഭമാണ്. സാമൂഹ്യ സേവനം സഹജീവികള്‍ക്കുള്ള സമര്‍പ്പണമാണെന്ന ലക്ഷ്യവുമായി മുസ്ലിം യൂത്ത് ലീഗിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐഡിയല്‍ യൂത്ത് കോര്‍ അംഗങ്ങള്‍ സമാഹരിച്ച ഷെയ്ഡ് പദ്ധതിയില്‍ നിന്നാണ് സി.എച്ച് സെന്ററിലേക്ക് ആവശ്യമായ സഹായം നല്‍കിയത്.
മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും തിരുവനന്തപുരം സി.എച്ച് സെന്റര്‍ ചെയര്‍മാനുമായ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പിക്ക് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം.സാദിഖലി കോഴിക്കോട് നടന്ന ചടങ്ങില്‍ തുക കൈമാറി. ചടങ്ങില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ.സുബൈര്‍, ഭാരവാഹികളായ അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, കെ.പി. താഹിര്‍, സി.പി.എ. അസീസ്, റഷീദ് ആലായന്‍, സി.എച്ച്. ഇഖ്ബാല്‍, പി.കെ. ഫിറോസ്, കെ.ടി. അബ്ദുറഹിമാന്, എം.എ. സമദ്, അഷറഫ് മടാന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."