കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവന യുദ്ധത്തിന് കെ.പി.സി.സി വിലക്ക്
തൊടുപുഴ : പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങളെ സംബന്ധിച്ച് ആലോചിക്കുന്നതിന് ജില്ലയിലെ മുതിര്‍ന്ന നേതാക്കളുടെ യോഗം തിരുവന്തപുരത്ത് കെ.പി.സി.സി. ആസ്ഥാനത്ത് ചേര്‍ന്നു.
യോഗത്തിന്റെ തീരുമാനമനുസരിച്ച് ബ്ലോക്ക്, മണ്ഡലം കമ്മറ്റികളുടെ ഭാരവാഹികളെ ഈ മാസം പത്തിനു തീരുമാനിക്കും. മുഴുവന്‍ ബൂത്തു കമ്മറ്റികളുടെയും കാര്യക്ഷമത പരിശോധിച്ച് നിഷ്‌ക്രീയമായവ പുനസംഘടിപ്പിക്കും. ഇതിനായി നിയോജകമണ്ഡലം, ബ്ലോക്ക്, ബൂത്ത് തലങ്ങളില്‍ പ്രധാനപെട്ട നേതാക്കള്‍ക്ക് ചുമതല നല്‍കും, ജില്ലയില്‍ ഇന്നു മുതല്‍ നേതാക്കള്‍ക്കിടയില്‍ പരസ്യ പ്രസ്താവനകള്‍ക്ക് കര്‍ശ്ശന വിലക്കേര്‍പ്പെടുത്തിയതായി യോഗത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് അറിയിച്ചു.
ഇത്തരത്തില്‍ പ്രസ്താവന നടത്തിയവരോട് വിശദീകരണം തേടും. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ഏകോപനം നടത്തി ഊര്‍ജ്ജിതമാക്കുന്നതിനും സമയബന്ധിതമായ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ നേതാക്കളെ ചുമതലപെടുത്തി . പാര്‍ലമെന്റ് അടിസ്ഥാനത്തില്‍ ഇതിന്റെ ഏകോപനത്തിനായി വി.ജെ പൗലോസിനെ നേരത്തെ ചുമതലപെടുത്തിയിരുന്നു. കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസന്റെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍, കെ.പി.സി. ജനറല്‍ സെക്രട്ടിമാരായ തമ്പാനൂര്‍ രവി, ശൂരനാട് രാജശേഖരന്‍, മുന്‍ എം.എല്‍ മാരായ എ.കെ. മണി, ഇ.എം. ആഗസ്തി, പി.പി. സുലൈമാന്‍ റാവൂത്തര്‍, മുന്‍ ഡി.സി.സി. പ്രസിഡന്റ് റോയി കെ പൗലോസ്, എം.റ്റി. തോമസ്, എസ്. അശോകന്‍, ഡീന്‍ കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."