സാംസ്‌കാരിക മഹാസംഗമം രണ്ടിന് വടകരയില്‍
വടകര: 'വര്‍ഗീയതക്കെതിരേ ഇടതുപക്ഷത്തോടൊപ്പം' എന്ന പ്രഖ്യാപനവുമായി എഴുത്തുകാരും കലാകാരന്‍മാരും അണിചേരുന്ന സാംസ്‌കാരിക മഹാസംഗമം രണ്ടിന് വടകര കോട്ടപ്പറമ്പില്‍ നടക്കും.
നോവലിസ്റ്റ് എം. മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. പകല്‍ മൂന്ന് മുതല്‍ രാത്രി എട്ടുവരെ പാട്ട്, വര, ആട്ടം, പ്രഭാഷണം, പുസ്തക പ്രകാശനം തുടങ്ങി വിവിധ പരിപാടികള്‍ നടക്കും.
ഖദീജ മുംതാസ്, കെ.പി രാമനുണ്ണി, പി.ടി കുഞ്ഞുമുഹമ്മദ്, വി.ആര്‍ സുധീഷ്, കരിവള്ളൂര്‍ മുരളി, കെ.ഇ.എന്‍, കബിതാ മുഖോപാധ്യായ, വി.ടി മുരളി, വീരാന്‍കുട്ടി, ലിസി മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അനില്‍കുമാര്‍ എ.വി എഡിറ്റ് ചെയ്ത 'തളരാത്ത പോരാളി' എന്ന പുസ്തകം മന്ത്രി ടി.പി രാമകൃഷ്ണന്‍ നക്ഷത്രാ മനോജിന് നല്‍കി പ്രകാശനം ചെയ്യും.
മുഖ്യമന്ത്രി പിണറായി വിജയന്‍ രചിച്ച 'നവോത്ഥാനം, ശബരിമല, മതനിരപേക്ഷത' എന്ന പുസ്തകം എം. മുകുന്ദന്‍ പ്രകാശനം ചെയ്യും. പി. ജയരാജന്‍ രചിച്ച 'സംഘര്‍ഷങ്ങളുടെ രാഷ്ട്രീയം' എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."