കുടിവെള്ള വിപണിയില്‍ വ്യാജന്‍ വാഴുന്നു
കൊച്ചി: വേനല്‍ കനത്തതോടെ കുടിവെള്ള വിപണിയുടെ സാധ്യതകള്‍ ചൂഷണം ചെയ്ത് കുടിവെള്ള കച്ചവടക്കാര്‍ രംഗത്ത്. കുപ്പിവെള്ള വിപണിയിലാണ് വ്യാജന്‍മാര്‍ പെരുകുന്നത്. ഓഫിസുകളിലും വീടുകളിലും തൊഴിലിടങ്ങളിലും ഉപയോഗിക്കാനായി 20 ലിറ്റര്‍ മുതല്‍ മേല്‍പ്പോട്ടുള്ള ജാറുകളിലും കുടിവെള്ളം വില്‍പ്പന നടക്കുന്നുണ്ട്.
50 രൂപ മുതല്‍ 100 രൂപവരെയാണ് 20 ലിറ്റര്‍ ജാറിന് ഇവര്‍ ഈടാക്കുന്നത്. എന്നാല്‍ ജാറുകളില്‍ കമ്പനിയുടെ സ്റ്റിക്കര്‍ മാത്രമാണ് ഉള്ളത്. ഇത് വ്യാജനാണോ ഒറിജിനലാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കുന്നില്ല. കൃത്യമായ ശുദ്ധീകരണങ്ങളൊന്നും നടത്താതെയാണ് ഇവര്‍ കുടിവെള്ളം ജാറുകളില്‍ നിറയ്ക്കുന്നത്.
ഇത്തരം ജാറുകളില്‍ വെള്ളം വിതരണം ചെയ്യുമ്പോള്‍ ഭക്ഷ്യസുരക്ഷാ നിബന്ധനകള്‍ പാലിക്കാറില്ല. ജാറിന്റെ മുകള്‍ ഭാഗത്ത് കമ്പനിയുടെ ലേബല്‍ പതിച്ച സ്റ്റിക്കര്‍ ഉപയോഗിച്ച് സീല്‍ ചെയ്യണമെന്ന നിര്‍ദേശമുണ്ടെങ്കിലും നടപ്പാകുന്നില്ല. ഇത് പരിശോധിക്കാന്‍ തയാറാകാത്തത് ഇത്തരക്കാര്‍ക്ക് അനുഗ്രഹമായി മാറുകയാണ്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഫുഡ് സേഫ്റ്റി സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ), അനുബന്ധ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബി.ഐ.എസ് എന്നീ ഏജന്‍സികള്‍ക്കാണ് കുപ്പിവെള്ളത്തിന്റെ ഗുണനിലവാര പരിശോധനയ്ക്കും നിയന്ത്രണ സംവിധാനങ്ങള്‍ക്കും അധികാരമുള്ളത്. കുപ്പിവെള്ളത്തിന് ഐ.എസ്.ഐ മുദ്രയും നിര്‍ബന്ധമാണ്.
വരള്‍ച്ച തുടങ്ങിയതോടെ കിണറുകള്‍ റീചാര്‍ജ് ചെയ്യുന്ന സംഘവും സജീവമായിട്ടുണ്ട്. ടാങ്കറുകളില്‍ വെള്ളമെത്തിച്ചാണ് കിണര്‍ റീചാര്‍ജ് ചെയ്യുന്നത്. എന്നാല്‍ യാതൊരു പരിശോധനയും ഇങ്ങനെ കൊണ്ടുവരുന്ന വെള്ളത്തില്‍ നടത്താറില്ല. പുഴകളിലെയും കുളങ്ങളിലേയും വെള്ളമാണ് ഇതിനായി കുടിവെള്ള ലോബി എത്തിക്കുന്നത്.
ടാങ്കര്‍ ലോറികളിലെ വെള്ളം പരിശോധിക്കുന്നതിന് കൃത്യമായ സംവിധാനങ്ങള്‍ സംസ്ഥാനത്തില്ല. പരാതികള്‍ ഉയരുമ്പോള്‍ പരിശോധനയെന്ന പ്രഹസനം മാത്രമാണ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."