HOME
DETAILS

ദമ്പതികളുടെ മരണം: ഉത്തരവാദി സി.പി.എം കൗണ്‍സിലറെന്ന് ആത്മഹത്യാക്കുറിപ്പ്

  
backup
July 05 2018 | 20:07 PM

%e0%b4%a6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%b5

ചങ്ങനാശ്ശേരി: പൊലിസ് ചോദ്യംചെയ്ത ശേഷം വിട്ടയച്ച ദമ്പതികള്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ ചങ്ങനാശ്ശേരി നഗരസഭയിലെ സി.പി.എം കൗണ്‍സിലറെ ആരോപണ വിധേയനാക്കി ആത്മഹത്യാകുറിപ്പ്. ചങ്ങനാശ്ശേരി പുഴവാത് ഇല്ലംപള്ളി വീട്ടില്‍ സുനില്‍ (31), രേഷ്മ (27) എന്നിവരെയാണ് ബുധനാഴ്ച വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. സ്വര്‍ണം നഷ്ടപ്പെട്ടെന്ന സി.പി.എം നഗരസഭാംഗം സജികുമാറിന്റെ പരാതിയിലാണ് ഇരുവരെയും കഴിഞ്ഞദിവസം പൊലിസ് ചോദ്യം ചെയ്തിരുന്നത്. രേഷ്മ എഴുതിയെന്നു കരുതുന്ന കുറിപ്പാണ് പൊലിസ് കണ്ടെത്തിയത്.
ആത്മഹത്യയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ലെന്ന്് പറഞ്ഞ് ആരംഭിക്കുന്ന കുറിപ്പ് സ്വര്‍ണം മോഷ്ടിച്ചെന്ന് പൊലിസ് മര്‍ദിച്ച് എഴുതിവാങ്ങിയെന്ന് ആരോപിക്കുന്നുണ്ട്. കത്തിന്റെ സംക്ഷിപ്തരൂപം ഇതാണ് : ആത്മഹത്യയ്ക്കു കാരണം ചങ്ങനാശ്ശേരി നഗരസഭാ സി.പി.എം കൗണ്‍സിലര്‍ സജികുമാറാണ്. 12 വര്‍ഷത്തിലേറെയായി സജികുമാറിന്റെ വീട്ടില്‍ സുനില്‍കുമാര്‍ ജോലി ചെയ്യുന്നുണ്ട്. 600 ഗ്രാം സ്വര്‍ണം കാണാനില്ലെന്ന് പറഞ്ഞാണ് സജികുമാര്‍ പരാതി നല്‍കിയത്. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് സജികുമാര്‍ തന്നെയാണ് സ്വര്‍ണം വിറ്റത്. ഇതില്‍ 100 ഗ്രാം സ്വര്‍ണം മാത്രമേ തങ്ങളുടെ ഭാഗത്തുനിന്ന് നഷ്ടപ്പെട്ടിട്ടുള്ളൂ.


എന്നാല്‍, 400 ഗ്രാം സ്വര്‍ണവും തങ്ങളാണ് എടുത്തതെന്ന് പൊലിസ് മര്‍ദിച്ച് മൊഴിയെടുക്കുകയായിരുന്നു. മുഴുവന്‍ ഉത്തരവാദിത്വവും തങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാനായിരുന്നു നീക്കം. എട്ടുലക്ഷം രൂപ ബുധനാഴ്ച വൈകിട്ട് തിരിച്ചുനല്‍കാമെന്ന് പൊലിസ് മര്‍ദിച്ച് സമ്മതിപ്പിച്ച് എഴുതി വയ്പ്പിച്ചു. താലിമാലയും കമ്മലും വിറ്റിട്ടാണ് വാടകവീട് എടുത്തതെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
കുറിപ്പ് എഴുതിവച്ച വിവരം ബന്ധുവിനെ വിളിച്ചറിയിച്ച ശേഷമാണ് ഇരുവരും വിഷം കഴിച്ചത്. സ്വര്‍ണപ്പണിക്കാരനായിരുന്ന സുനില്‍, ഹിദായത്ത് നഗറിലുള്ള നഗരസഭാംഗം ഇ. എ സജികുമാറിന്റെ വീട്ടില്‍ കഴിഞ്ഞ 12 വര്‍ഷമായി സ്വര്‍ണപ്പണി ചെയ്യുകയായിരുന്നു. സുനിലിനോടൊപ്പം രാജേഷ് എന്നയാളും ചേര്‍ന്നാണ് സ്വര്‍ണപ്പണി ചെയ്തിരുന്നത്.
അതേസമയം ദമ്പതികള്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ ആരോപണങ്ങള്‍ നിഷേധിച്ച് സി.പി.എം നഗരസഭാ കൗണ്‍സിലര്‍ സജികുമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. വിഷയത്തില്‍ നിയമപരമായ നടപടികള്‍ മാത്രമാണ് താന്‍ സ്വീകരിച്ചതെന്ന് സജികുമാര്‍ പറഞ്ഞു. മോഷണത്തെ കുറിച്ച് രണ്ടാഴ്ച മുന്‍പ് ഊമക്കത്ത് കിട്ടിയിരുന്നു. സുനില്‍കുമാര്‍ സ്വര്‍ണം മറിച്ചുവില്‍ക്കുന്നതായി കത്തിലുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 400 ഗ്രാം നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ പരാതി നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് മൂന്നാം തിയതിയാണ് സുനിലിന്റെയും മറ്റൊരു ജീവനക്കാരനായ രാജേഷിന്റെയും പേരില്‍ പരാതി നല്‍കിയത്. നഷ്ടപരിഹാരം നല്‍കാമെന്ന ധാരണയിലാണ് സ്‌റ്റേഷനില്‍നിന്നു പിരിഞ്ഞതെന്നും സജികുമാര്‍ പറഞ്ഞു.
അതേസമയം, ദമ്പതികളുടെ ആത്മഹത്യയില്‍ പൊലിസിനെ വീണ്ടും കുരുക്കിലാക്കി പുതിയ ആരോപണം പുറത്തുവന്നു. ദമ്പതികള്‍ക്കൊപ്പം ചോദ്യംചെയ്ത രാജേഷിനോടും പൊലിസ് പണം ചോദിച്ചെന്നാണ് വെളിപ്പെടുത്തല്‍. രാജേഷും എട്ടുലക്ഷം രൂപ നല്‍കണമെന്ന് പറഞ്ഞതായി ഇയാളുടെ മാതാവ് വിജയമ്മ മാധ്യമങ്ങളോട് പറഞ്ഞു. പണമില്ലാത്തതിനാല്‍ വീടിന്റെ ആധാരവുമായി സ്‌റ്റേഷനില്‍ ചെന്നു. അപ്പോഴാണ് ദമ്പതികള്‍ മരിച്ച വിവരമറിഞ്ഞതെന്ന് വിജയമ്മ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  20 minutes ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  22 minutes ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  35 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  43 minutes ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  an hour ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago