ആരോഗ്യ വകുപ്പും മന്ത്രിയും കാര്യക്ഷമത കാട്ടണം: പാച്ചേനി
കണ്ണൂര്‍: മട്ടന്നൂരില്‍ ഡെങ്കിപ്പനി പടരുമ്പോഴും പ്രതിരോധ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കേണ്ട ആരോഗ്യ വകുപ്പും മന്ത്രിയും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി. മട്ടന്നൂരില്‍ 67 പേര്‍ക്ക് ഡെങ്കിപ്പനി പിടിപെട്ടു എന്നാണ് സ്ഥിരീകരിച്ച കണക്ക്. ഒരാള്‍ പനി പിടിച്ച് മരണപ്പെട്ടു. മട്ടന്നൂരിലേക്ക് ഹെല്‍ത്ത് ഡയരക്ടറുടെ നേതൃത്വത്തില്‍ സ്പെഷല്‍ മെഡിക്കല്‍ സംഘത്തെ നിയോഗിക്കണം. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തിന് പരിചയ സമ്പന്നരായ ആവശ്യമായ ജീവനക്കാരെ അടിയന്തിരമായി നിയമിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. മട്ടന്നൂരിലെ സമീപ പ്രദേശങ്ങളെ വിവിധ മേഖലകളായി തിരിച്ച് പകര്‍ച്ചവ്യാധി പടര്‍ന്ന് പിടിക്കാതിരിക്കാന്‍ ആവശ്യമായ പ്രതിരോധ നടപടിയും സ്പെഷല്‍ മെഡിക്കല്‍ ക്യാംപുകളും ബോധവല്‍ക്കരണ ക്ലാസുകളും യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തണമെന്നും സതീശന് പാച്ചേനി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."