ആയുധമില്ലാതെ സൈനികരെ അതിര്‍ത്തിയിലേക്ക് വിട്ടത് ആരെന്ന് രാഹുല്‍ ഗാന്ധി
മറുപടിയുമായി വിദേശകാര്യ മന്ത്രി
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ചോദ്യങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആരാണ് നമ്മുടെ സൈന്യത്തെ നിരായുധരായി അതിര്‍ത്തിയിലേക്ക് അയച്ചതിന് ഉത്തരവാദിയെന്നാണ് രാഹുല്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ ചോദിച്ചത്. സൈനികരെ കൊല്ലാന്‍ ചൈനയ്ക്ക് എങ്ങനെ ധൈര്യം വന്നുവെന്നും അവര്‍ രക്തസാക്ഷികളായതില്‍ ആരാണ് ഉത്തരവാദിയെന്നും രാഹുല്‍ ചോദിക്കുന്നു.
വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവരുടെ മൗനത്തെ കഴിഞ്ഞ ദിവസം രാഹുല്‍ ചോദ്യം ചെയ്തിരുന്നു. സംഭവുമായി ബന്ധപ്പെട്ട താങ്കളുടെ പോസ്റ്റില്‍ എന്തുകൊണ്ടാണ് ചൈനയുടെ പേര് ചേര്‍ക്കാത്തതെന്ന് രാജ്നാഥിനോട് അദ്ദേഹം ചോദിച്ചിരുന്നു.
അതേസമയം, രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങള്‍ക്കു മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ രംഗത്തെത്തി. യാഥാര്‍ഥ്യം മനസിലാക്കി പ്രതികരിക്കണമെന്നും ആ പ്രദേശത്ത് കാലങ്ങളായി സൈനികര്‍ നേര്‍ക്കുനേര്‍ ആയുധങ്ങള്‍ ഉപയോഗിക്കാത്തതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതിര്‍ത്തിയില്‍ സൈനികര്‍ ആയുധങ്ങള്‍ കൈവശം വയ്ക്കുന്നത് സ്വാഭാവികമാണ്. ലഡാക്കിലും സൈന്യത്തിന്റെ കൈവശം ആയുധങ്ങളുണ്ട്. എന്നാല്‍, 1996ലെയും 2005ലെയും കരാറുകള്‍ പ്രകാരം ഇവിടെ ആധുനിക ആയുധങ്ങള്‍ ഉപയോഗിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."