HOME
DETAILS

തൊണ്ടവരണ്ട് തലസ്ഥാനം

  
backup
April 20 2017 | 18:04 PM

water-problem-in-tvm-vspecial

തിരുവനന്തപുരം: തലസ്ഥാനത്തെ കുടിവെള്ളക്ഷാമം അതിരൂക്ഷമായി തുടരുന്നു. പരിഹാരമാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കേണ്ട കോര്‍പറേഷന്‍ അധികാരികളും സംസ്ഥാന ജലവിഭവവകുപ്പും ഇരുട്ടില്‍ തപ്പുന്നു.
യുദ്ധകാലാടിസ്ഥാനത്തില്‍ കുടിവെള്ളം എത്തിക്കേണ്ട സാഹചര്യമാണ് നഗരത്തിലും പരിസരപ്രദേശങ്ങളിലും നിലനില്‍ക്കുന്നത്. കഞ്ഞിവെയ്ക്കാന്‍ പോലും വെള്ളമില്ലാതെ വീട്ടമ്മമാര്‍ കുഴയുകയാണ്. നനയ്ക്കാനും കുളിക്കാനും ഒരു തുള്ളി വെള്ളമില്ല. വെള്ളം കാശു കൊടുത്തു വാങ്ങാന്‍ ഗതിയില്ലാത്ത പാവങ്ങളാണ് ഏറെ കഷ്ടത്തിലായത്.
പൈപ്പില്‍ നിന്നും വെള്ളം കിട്ടാതായതോടെയാണ് പലരും ദുരിതത്തിലായത്. തമ്പാനൂര്‍, മേട്ടുക്കട, ബാര്‍ട്ടണ്‍ഹില്‍, പ്രശാന്ത്‌നഗര്‍, പൂങ്കുളം, പുഞ്ചക്കരി എന്നിവിടങ്ങളില്‍ വെള്ളത്തിന്റെ ലഭ്യത പൂര്‍ണമായും മുടങ്ങി.
നഗരത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലൊന്നായ ബാര്‍ട്ടണ്‍ഹില്ലില്‍ രാവും പകലുമൊന്നും പൈപ്പിലൂടെ കുടിവെള്ളം ലഭിക്കാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പുലര്‍ച്ചെ പൈപ്പുകളില്‍ നൂലുപോലെ വെള്ളം ലഭിക്കുന്നത് മണിക്കൂറുകള്‍ക്കകം നിലയ്ക്കും.
ഒരു ബക്കറ്റ് വെള്ളം പോലും പലര്‍ക്കും ലഭിക്കാറില്ല. ചില സ്ഥലങ്ങളില്‍ പൈപ്പിലെ ചോര്‍ച്ചകാരണം കുടിവെള്ളം പാഴായി പോകുന്നതായും പരാതിയുണ്ട്. പാര്‍ക്കിനടുത്ത് പൈപ്പ് പൊട്ടി വഴിയിലൂടെ വെള്ളം ഒഴുകി നഷ്ടപ്പെടാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. അധികാരികള്‍ക്ക് പലതവണ പരാതി നല്‍കിയിട്ടും പരിഹാരമില്ലെന്നു നാട്ടുകാര്‍ പറയുന്നു. കേശവദാസപുരം എം.ജി കോളജ് പരിസരം, ചാലക്കുഴി ലൈന്‍,  കുമാരപുരം, ചെന്നിലോട്, ചെട്ടിക്കുന്ന്, പ്രശാന്ത്‌നഗര്‍ എന്നിവിടങ്ങളില്‍ ഒരാഴ്ചയായി ഒരു തുള്ളിപോലും വെള്ളം ലഭിക്കുന്നില്ല. പണം കൊടുത്തു  വെള്ളം വാങ്ങുകയാണ് ഇവിടത്തുകാര്‍.  ആവശ്യത്തിന് വെള്ളമില്ലാത്തിനാല്‍ തലസ്ഥാനനഗരിയില്‍ മിക്ക ചെറുകിട ഹോട്ടലുകളും പൂട്ടി. ചില ഹോട്ടലുകള്‍ രാവിലെ തുറന്നു പ്രവര്‍ത്തിച്ചെവങ്കിലും ഉച്ചയോടെ പൂട്ടി. ജലക്ഷാമം മുതലെടുത്തു അനധികൃത വെള്ളക്കച്ചവടവും വ്യാപകമായിട്ടുണ്ട്.
നഗരത്തിനു സമീപപ്രദേശങ്ങളിലെ ചില അനധികൃത കുഴല്‍ക്കിണറുകളില്‍ നിന്നുള്ള വെള്ളവും നഗരത്തില്‍ വില്‍പനക്കെത്തുന്നു. എന്നാല്‍ ആവശ്യത്തിനുസരിച്ച് എല്ലായിടത്തും വെള്ളമെത്തിക്കാന്‍ അവര്‍ക്കും കഴിയുന്നില്ല. 500 ലിറ്റര്‍ ടാങ്കിനിന് 300 രൂപ മുതല്‍ 500 രൂപ വരെയും ആയിരം ലിറ്റര്‍ ടാങ്കിന് 700 മുതല്‍ ആയിരം രൂപ വരെയുമാണ് വില ഈടാക്കുന്നത്.



ഡാമുകളിലെ ജലനിരപ്പും കുറഞ്ഞു
തലസ്ഥാനനഗരിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ഉതകിയിരുന്ന അരുവിക്കര, പേപ്പാറ എന്നീ ഡാമുകളിലെ വെള്ളം അനുദിനം കുറഞ്ഞുകൊണ്ടിരിക്കുന്നു. പേപ്പാറ ഡാമില്‍നിന്ന് അരുവിക്കര സംഭരണിയിലേക്ക് ജലമെത്തിച്ച് ശുദ്ധീകരിച്ചാണ് നഗരത്തിന് കുടിവെള്ളം നല്‍കുന്നത്.
എന്നാല്‍ പേപ്പാറ ഡാമില്‍ ഇനി അവശേഷിക്കുന്നതാകട്ടെ കേവലം 20 ദിവസത്തേക്കുള്ള വെള്ളം മാത്രം. നഗരത്തിലെ കക്കൂസ് മാലിന്യത്തില്‍നിന്നും മലിനജലത്തില്‍നിന്നും വളവും ശുദ്ധജലവും വേര്‍തിരിക്കുന്ന മുട്ടത്തറ സ്വീവേജ് പ്ലാന്റില്‍നിന്ന് പ്രതിദിനം നാലുകോടി ലിറ്റര്‍ ശുദ്ധജലം പാര്‍വതി പുത്തനാറിലേക്ക് ഒഴുക്കിവിടുന്നുണ്ട്. ഈ ജലം ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്ക് എത്തിക്കാനാണ് കഴിഞ്ഞദിവസം ജലവകുപ്പുമന്ത്രി മാത്യു ടി. തോമസിന്റെ അധ്യക്ഷതയില്‍ നഗരസഭയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനം.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും കൃഷിക്കും വാഹനം കഴുകുന്നതിനുമുള്‍പ്പെടെ വാട്ടര്‍ അഥോറിറ്റി നല്‍കുന്ന കുടിവെള്ളമാണ് നഗരവാസികള്‍ ഉപയോഗിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി.
തിരുവനന്തപുരം കോര്‍പറേഷന്‍ സുസ്ഥിര നഗര വികസന പദ്ധതിയുടെ ഭാഗമായി 80 കോടി രൂപ ചെലവിട്ടാണ് മുട്ടത്തറയില്‍ മലിനജല ശുദ്ധീകരണശാല നിര്‍മിച്ചത്. വാട്ടര്‍ അഥോറിറ്റിക്കാണ് ഇതിന്റെ നടത്തിപ്പ് ചുമതല.
 പ്ലാന്റ് നിര്‍മ്മിച്ച യുഇഎം ഇന്ത്യ എന്ന കമ്പനിക്കാണ് അഞ്ചുവര്‍ഷത്തേക്ക് മലിനജലം ശുദ്ധീകരിക്കാനുള്ള കരാര്‍ നല്‍കിയിരിക്കുന്നത്. നഗരത്തിലെ 40 ശതമാനം സ്ഥലത്തെ മലിനജലമാണ് ഇവിടെയെത്തിച്ച് ശുദ്ധീകരിക്കുന്നത്.




വെള്ളമില്ല; ആശുപത്രി പ്രവര്‍ത്തനം താറുമാറായി
കുടിവെള്ളക്ഷാമം മൂലം തിരുവനന്തപുരം ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം താറുമാറായി. വെള്ളമില്ലാതെ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി. ആകെയുള്ള ഒരു കുഴല്‍ക്കിണറില്‍ നിന്നുള്ള വെള്ളത്തിനായി പലരും മണിക്കൂറോളം കാത്തുനിന്നു.
വെള്ളം മുട്ടിയതിനാല്‍ ബാത്ത്‌റൂമില്‍ പോലും പോകാനാവാത്ത അവസ്ഥയായിരുന്നു. കുപ്പിവെള്ളം വാങ്ങിയാണു പലരും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റിയത്. കുടിവെള്ളക്ഷാമം മുതലാക്കി കുപ്പിവെള്ള കച്ചവടക്കാര്‍ ആശുപത്രിയില്‍ കയറിയിറങ്ങി വില്‍പന നടത്തി. ചിലര്‍ കൂടുതല്‍ വില ഈടാക്കിയതായും പരാതിയുണ്ട്. ടാങ്കറില്‍ കുടിവെള്ളം എത്തിക്കണമെന്ന് ആവശ്യവുമുയര്‍ന്നു.



നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു
വെള്ളം ലഭിക്കാത്തതിനാല്‍ നഗരത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി നിലച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം നല്‍കേണ്ടെന്ന് വാട്ടര്‍ അതോറിറ്റി കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. മഴ പെയ്ത് പേപ്പാറ ഡാമില്‍ വെള്ളം പൊങ്ങുന്നതുവരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം നല്‍കില്ല. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കണക്ഷന്‍ വിച്ഛേദിക്കുമെന്ന മുന്നറിയിപ്പുമുണ്ട്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുട്ടത്തറ സ്വിവറേജില്‍ നിന്ന് വെള്ളം സൗജന്യമായി നല്‍കുന്നുണ്ട്.
സ്വിവറേജില്‍ നിന്ന് 40 എം.എല്‍.ടി വെള്ളം പാര്‍വതീ പുത്തനാറിലേക്ക് ഒഴുക്കി കളയുന്നുണ്ട്. ഇതാണ് നിര്‍മാണ പ്രവൃത്തികള്‍ക്ക് സൗജന്യമായി നല്‍കുന്നത്.
എന്നാല്‍ ആവശ്യത്തിനുള്ള വെള്ളം ലഭിക്കാത്തതിനാല്‍ പലയിടത്തും നിര്‍മാണം മുടങ്ങി. അടുത്തയാഴ്‌യോടെ പൂര്‍ണമായും നിലയ്ക്കാനാണ് സാധ്യത.


നെയ്യാര്‍ വെള്ളം: പ്രായോഗികമല്ലെന്ന് വിദഗ്ധസംഘം

നെയ്യാര്‍ ഡാമില്‍ നിന്ന് അരുവിക്കര റിസര്‍വോയറിലേക്ക് വെള്ളം കൊണ്ടുവന്നു നഗരത്തില്‍ കുടിവെള്ളമെത്തിക്കണമെന്ന നിര്‍ദേശത്തിന് ഉദ്ദേശിക്കുന്ന ഫലം ലഭിക്കില്ലെന്ന് വിദഗ്ദ്ധസംഘം നടത്തിയ പഠന റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു.
നെയ്യാര്‍ഡാമില്‍ വെള്ളത്തിന്റെ അളവ് കുറവാണ്. ഇതില്‍ പകുതി വെള്ളം കൃഷിക്ക് ഉപയോഗിക്കണം.
 ബാക്കി പമ്പിങ്് നടത്തിയാല്‍ നഗരത്തിലെ കുടിവെള്ളത്തിന് പരിഹാരമാകില്ല. മുടക്കുന്ന തുകയ്ക്ക് പ്രയോജന്‍ം ലഭിക്കില്ല. എല്ലായിടത്തും കുടിവെള്ളം നല്‍കുന്നതിനുള്ള വെള്ളവും കിട്ടില്ല.
പണി പൂര്‍ത്തിയാകാന്‍ രണ്ടു മാസം വേണ്ടിവരും. കനാലിന്റെ കരയിലുള്ളവരെ ഒഴിപ്പിക്കുകയെന്നതും എളുപ്പമല്ല.



പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥ
വെള്ളറട: ഗ്രാമീണ മേഖലയില്‍ കുടിവെള്ളമെത്തിക്കുന്ന കാളിപ്പാറ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. കാളിപ്പാറ കുടിവെള്ള പദ്ധതിയിലെ കുടിവെള്ളമാണ് ഗ്രാമീണ മേഖലയ്ക്ക് ഇന്ന് ആശ്രയം നല്‍കുന്നത്. എന്നാല്‍ അശാസ്ത്രീയമായി വര്‍ഷങ്ങള്‍ക്കു മുന്‍പ് റോഡിന് അടിവശം സ്ഥാപിച്ച പൈപ്പുകള്‍ പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്. റോഡിലൂടെ കുടിവെള്ളം ഒഴുകി പാഴാകുന്നതിനെ നിയന്ത്രിക്കാന്‍ നാട്ടുകാര്‍ക്കോ വാട്ടര്‍അതോറിറ്റിക്കോ കഴിയാത്ത അവസ്ഥയുണ്ട്. കിണറുകളും തോടുകളും കുളങ്ങളും വറ്റിവരണ്ട് ജലക്ഷാമം രൂക്ഷമായി ഇരിക്കെയാണ് വെള്ളറട അഞ്ചുമരംകാല റോഡില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്.

വെള്ളായണി ശുദ്ധജലതടാകം
വറ്റിവരളുന്നു
തെക്കന്‍കേരളത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകമായ വെള്ളായണി ശുദ്ധജലതടാകം വറ്റിവരളുന്നു. ഇതോടെ കോവളം ഉള്‍പ്പെടെ തിരുവനന്തപുരം ജില്ലയിലെ തീരദേശ പഞ്ചായത്തുകള്‍ വന്‍ ജലപ്രതിസന്ധി നേരിടുകയാണ്.
സമീപപ്രദേശങ്ങളിലെ കിണറുകള്‍പോലും വറ്റിതുടങ്ങി. കോവളം, വെങ്ങാനൂര്‍ തുടങ്ങി ഏഴിലധികം പഞ്ചായത്തുകളുടെ ശുദ്ധജല ശ്രോതസാണീ തടാകം. നൂറുകണക്കിന് ഏക്കര്‍വരുന്ന പാടശേഖരങ്ങളും ഈ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. കൊടും ചൂടില്‍ ആറ് മുതല്‍ എട്ടടിയോളം വെള്ളം താണതോടെ കായല്‍ വറ്റിവരണ്ടു. തിരുവനന്തപുരം നഗരത്തോട് ചേര്‍ന്നുകിടക്കുന്ന 450 ഏക്കര്‍ വരുന്ന വെള്ളായണികായലിന്റെ പലഭാഗത്തും ഇപ്പോള്‍ രണ്ടടി വെള്ളം പോലും അവശേഷിക്കുന്നില്ല. കായല്‍ വറ്റാന്‍ തുടങ്ങിയതോടെ സമീപപ്രദേശങ്ങളിലെ കിണറുകളും കുളങ്ങളും ഉണങ്ങി വരണ്ടു. വേനല്‍ ഇങ്ങനെ പോയാല്‍ കായലില്‍ അവശേഷിക്കുന്ന വെള്ളം കൂടി ഇല്ലാതെയാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ചരിത്രത്തില്‍ ആദ്യമായാണ് തടാകം വറ്റിവരളുന്നതെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു


നെയ്യാറിലെ വെള്ളം കനാലില്‍
തുറന്നു വിടണമെന്ന് ആവശ്യം
നെയ്യാറ്റിന്‍കര:  നെയ്യാര്‍ ഡാമിലെ വെള്ളം കനാല്‍ തുറന്നു വിട്ട് കുടി വെള്ള ത്തിനും കര്‍ഷകര്‍ക്കും ആശ്വാസം പകരണമെന്ന് നെയ്യാറ്റിന്‍കര നിയോജകമണ്ഡലം ഇടതുപക്ഷ ജനാതിപത്യമുന്നണി കണ്‍വീനര്‍ കൊടങ്ങാവിള വിജയകുമാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
നെയ്യാറ്റിന്‍കര താലൂക്കിലെ കൃഷിയിടങ്ങള്‍ വെള്ളം കിട്ടാതെ നശിക്കുകയാണ്.
കിണറുകളും കനാലുകളും വറ്റി വരണ്ടു. അടിയന്തരമായി കനാലില്‍ വെളളം തുറന്നു വിടണമെന്ന് വിജയകുമാര്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 minutes ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  20 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  24 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  34 minutes ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  37 minutes ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  an hour ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  an hour ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  an hour ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  2 hours ago