ഭാരവാഹികളോട് മോശം പെരുമാറ്റമെന്ന് പരാതി: ഹൈക്കോടതി ഉത്തരവ് അട്ടിമറിക്കാന്‍ നീക്കം
തിരുവനന്തപുരം: ചര്‍ച്ചയ്‌ക്കെത്തിയ ചെറുകിട വ്യവസായ സംഘടനാ ഭാരവാഹികളോട് വ്യവസായ അഡീഷണല്‍ ചീഫ് സെക്രട്ടറി മോശമായി പെരുമാറിയ പരാതിയിന്മേല്‍ സംഘടനയ്ക്ക് അനുകൂലമായ ഹൈക്കോടതി ഉത്തരവ് സര്‍ക്കാര്‍ അട്ടിമറിക്കാന്‍ നീക്കം. കേരള സ്റ്റേറ്റ് എസ്.എം.ഇ.ഒയുടെ പരാതിയിന്മേലാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ജസ്റ്റിസ് ഷാജി പി. ചാലി സംഘടനയ്ക്ക് അനുകൂലമായി ഉത്തരവിറക്കിയത്.
കേരള സ്റ്റേറ്റ് എസ്.എം.ഇ.ഒയെ വ്യവസായ സംബന്ധമായ യോഗങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് സംഘടനയെ സര്‍ക്കാര്‍ അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കാന്‍ പാടില്ലെന്നും ഹൈക്കോടതി വിധിച്ചു. ഉത്തരവ് ലഭിച്ച് ഒരുമാസത്തിനുള്ളില്‍ ഹൈക്കോടതി വിധി അംഗീകരിച്ചുകൊണ്ട് ഉത്തരവ് നടപ്പിലാക്കിയതായുള്ള സര്‍ക്കാര്‍ തീരുമാനം രേഖാമൂലം സംഘടനാ ഭാരവാഹികളെ അറിയിക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ ഹൈക്കോടതി ഉത്തരവ് സര്‍ക്കാരിന് ലഭിച്ച് രണ്ടുമാസമായിട്ടും സര്‍ക്കാര്‍ ഇതിന് തീരുമാനം കൈക്കൊണ്ടില്ല. പകരം ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ മറു വഴി തേടി.
ഹൈക്കോടതി നിര്‍ദേശത്തെ മറി കടന്ന് സര്‍ക്കാര്‍ ഉത്തരവ് റദ്ദ് ചെയ്യണമെന്ന് ഫയലില്‍ എഴുതിയ വ്യവസായ മന്ത്രിയുടെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും നിര്‍ദ്ദേശം മറ്റ് ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല.
ഹൈക്കോടതി ഉത്തരവ് ലംഘിക്കാന്‍ സാധിക്കില്ലെന്ന് ചില ഉദ്യോഗസ്ഥര്‍ ഫയലില്‍ രേഖപ്പെടുത്തി. എന്നാല്‍ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഹൈക്കോടതി വിധി റദ്ദ് ചെയ്യാന്‍ പഴുതുകള്‍ കണ്ടുപിടിക്കാന്‍ നിയമ വകുപ്പിന് അയച്ചു.
നിയമ വകുപ്പില്‍ അനുകൂല തീരുമാനം ഉണ്ടാകാതെ മടക്കിയ ഫയല്‍ വീണ്ടും മന്ത്രി നിയമ വകുപ്പില്‍ തിരിച്ച് അയച്ചു. മൂന്നുപ്രാവശ്യം നിയമ വകുപ്പില്‍ അയച്ച ഫയല്‍ ഫലം കാണാതെ മന്ത്രി വ്യവസായ വാണിജ്യ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരെ കൊണ്ട് നിര്‍ബന്ധിച്ച് സര്‍ക്കാരിന് അനുകൂലമായ റിപ്പോര്‍ട്ട് അയപ്പിച്ചു.
ജില്ലാ ആസ്ഥാനങ്ങളില്‍ നടക്കുന്ന മീറ്റിങ്ങുകളിലും കമ്മിറ്റികളിലും മറ്റു പരിപാടികളിലും കേരള സ്റ്റേറ്റ് എസ്.എം.ഇ.ഒയുടെ പ്രതിനിധികളെ പങ്കെടുപ്പിക്കാമെന്നും സംസ്ഥാന തലത്തില്‍ നടക്കുന്ന അവാര്‍ഡ് കമ്മിറ്റി പോലെയുള്ള കമ്മിറ്റികളില്‍ പങ്കെടുപ്പിക്കണ്ടായെന്നും ഡയറക്ടറേറ്റില്‍ നിന്നും സര്‍ക്കാര്‍ കത്ത് വാങ്ങി.
എന്നാല്‍ ഇങ്ങനെ ഒരു കത്ത് നല്‍കുന്നത് ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നും ഉദ്യോഗസ്ഥര്‍ മന്ത്രിയുടെ ഓഫീസിനെ അറിയിച്ചെങ്കിലും ഓഫീസിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കത്ത് അയച്ചതെന്നറിയുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ അഭിപ്രായം തേടി ഫയല്‍ അഡ്വക്കേറ്റ് ജനറലിന് അയച്ചിരിക്കുകയാണ്.
മുന്‍ എം.എല്‍.എ. അബ്ദുല്‍ റഹ്മാന്‍ രണ്ടത്താണി സംസ്ഥാന പ്രസിഡന്റായി രൂപീകരിച്ച സംഘടനയാണ് കേരള സ്റ്റേറ്റ് എസ്.എം.ഇ.ഒ.. ഐ.റ്റി. ഉള്‍പ്പെടുന്ന സര്‍വീസ് സെക്ടറില്‍ ഉള്ളവരെക്കൂടി ഉല്‍പ്പെടുത്തിക്കൊണ്ട് മാനുഫാക്ചറിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏക സര്‍ക്കാര്‍ അംഗീകൃത സംഘടനയാണ് കേരള സ്റ്റേറ്റ് എസ്.എം.ഇ.ഒ.
വ്യവസായ പ്രിന്‍സിപ്പല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി മോശം പെരുമാറ്റത്തെ കുറിച്ചുള്ള വിഷയത്തില്‍ ഹൈകോടതി ഉത്തരവ് നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രിയ്ക്കും കേരള ഗവര്‍ണര്‍ക്കും ചീഫ് സെക്രട്ടറിയ്ക്കും എസ്.എം.ഇ.ഒ കത്തു നല്‍കിയിട്ടുണ്ട്.
വ്യവസായസംബന്ധിയായ ചര്‍ച്ച ചെയ്യാനായി മുന്‍കൂട്ടി സമയം വാങ്ങിയശേഷം ഓഫീസിലെത്തിയ സംഘടനാ ഭാഹവാഹികളോട് വ്യവസായ സെക്രട്ടറി മോശമായി പെരുമാറിയെന്നാണ് പരാതി.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികളെ മണിക്കൂറുകളോളം ഓഫീസിന്റെ വെളിയില്‍ നിര്‍ത്തിയശേഷം രണ്ടുപേരെ മാത്രം അകത്തേക്ക് വിളിപ്പിച്ചു. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ വേഗം പറഞ്ഞിട്ടു പോകണമെന്നും സമയമില്ലെന്നുമായിരുന്നു സെക്രട്ടറിയുടെ പ്രതികരണം.
മാത്രമല്ല, വ്യവസായ സംബന്ധിയായ യോഗങ്ങളിലും കമ്മിറ്റികളിലും കേരള സ്റ്റേറ്റ് എസ്.എം.ഇ.ഒ. പങ്കെടുക്കുന്നത് നിര്‍ത്തലാക്കുമെന്നും സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നും സംഘടനാ ഭാരവാഹികള്‍ ആരോപിച്ചു. സര്‍ക്കാര്‍ ഉത്തരവുകള്‍ റദ്ദ് ചെയ്യുമെന്നും വ്യവസായ മേഖലയില്‍ ഒരു സംഘടന മാത്രം മതിയെന്നും പറഞ്ഞ സെക്രട്ടറി ഭാരവാഹികളോട് ഓഫീസില്‍ നിന്ന് പോകാന്‍ പറഞ്ഞതായും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."