സമുദ്രോല്‍പന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ സമരം പിന്‍വലിച്ചു
ചേര്‍ത്തല: തുടര്‍ച്ചയായുണ്ടാകുന്ന ഹര്‍ത്താല്‍ മൂലം സംസ്ഥാനത്തെ സമുദ്രോല്‍പന്ന മേഖലയിലെ വ്യവസായങ്ങള്‍ക്ക് കോടികളുടെ നഷ്ടം സംഭവിക്കുന്നു എന്നാരോപിച്ച് ഹര്‍ത്താലിനെതിരെ 23 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അടച്ചുപൂട്ടല്‍ സമരം രാഷ്ട്രിയ പാര്‍ട്ടികളുമായുള്ള ചര്‍ച്ചകളെ തുടര്‍ന്ന് പിന്‍വലിച്ചു. സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ചിരുന്ന സമരം എ.എം.ആരീഫ് എം.എല്‍.എ മുന്‍ കൈയെടുത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് പിന്‍വലിക്കുന്നതെന്ന് ചേമ്പര്‍ ഓഫ് കേരള സീഫുഡ് ഇന്‍സ്ട്രി സംസ്ഥാന പ്രസിഡന്റ് വി.പി ഹമീദ് അറിയിച്ചു.
തുടര്‍ച്ചയായി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ മൂലം സമുദ്രോല്‍പന്ന മേഖലയില്‍ കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്നാണ് വ്യവസായികളുടെ പരാതി.
ഹര്‍ത്താലിനെതിരെ മത്സ്യ സംസ്‌കരണ സ്ഥാപനങ്ങളും അനുബന്ധ സ്ഥാപനങ്ങളായ കയറ്റുമതി സ്ഥാപനങ്ങള്‍, ഐസ് പ്ലാന്റുകള്‍ എന്നിവയും അടച്ചിടാനായിരുന്നു തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."