വടക്കന്‍ ഗസ്സയില്‍ ആശുപത്രികളില്‍ ഇസ്‌റാഈല്‍ ബോംബ് വര്‍ഷം; 87 പേര്‍ മരണം
ഗസ്സ: വടക്കന്‍ ഗസ്സയിലെ ബൈത്ത് ലാഹിയയില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിയ കൂട്ടക്കുരുതിയില്‍ 87 മരണം. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നും മറ്റുമായി 60 ല്‍ അധികം മൃതദേഹങ്ങള്‍ കണ്ടെടുത്തു. കമല്‍ അദ്വാന്‍ ആശുപത്രിക്ക് സമീപമാണ് ആക്രമണം നടന്നത്.
40 പേര്‍ക്കു പരുക്കേറ്റു. വടക്കന്‍ ഗസ്സയില്‍ 16 ദിവസമായി ഇസ്‌റാഈല്‍ സേന കനത്ത ആക്രമണമാണ് നടത്തുന്നത്. അതിര്‍ത്തികളില്‍ ഇസ്‌റാഈല്‍ സൈന്യം ഉപരോധം ഏര്‍പ്പെടുത്തിയതിനാല്‍ മരുന്നോ ഭക്ഷണമോ ലഭിക്കുന്നില്ല.
കഴിഞ്ഞ ദിവസവും ആശുപത്രികള്‍ക്ക് നേരെ ആക്രമണം നടത്തി 33 പേരെ കൊലപ്പെടുത്തിയിരുന്നു. ആശുപത്രികള്‍ക്കുനേരെയുള്ള ആക്രമണം ഇസ്‌റാഈല്‍ അവസാനിപ്പിക്കണമെന്ന് ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് (എം.എസ്.എഫ്) ആവശ്യപ്പെട്ടു. ശനിയാഴ്ച ജബാലിയ അഭയാര്‍ഥി ക്യാംപുകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇന്തോനേഷ്യന്‍ ആശുപത്രിയിലും ഇസ്‌റാഈല്‍ ആക്രമണം നടത്തിയിരുന്നു.
വടക്കന്‍ ഗസ്സയില്‍ മൂന്ന് പ്രധാന ആശുപത്രികളില്‍ രണ്ടെണ്ണം കേന്ദ്രീകരിച്ചാണ് നിലവില്‍ ആക്രമണം നടന്നത്. അല്‍ അദ്വ ആശുപത്രിയാണ് മറ്റൊന്ന്. ജബാലിയയില്‍ ഇസ്‌റാഈല്‍ സൈനികനെ കൊലപ്പെടുത്തിയതായി ഹമാസ് അറിയിച്ചു. യാസീന്‍ 105 റോക്കറ്റ് ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് സൈനികന്‍ കൊല്ലപ്പെട്ടത്. ഗസ്സയില്‍ സഹായ വസ്തുക്കള്‍ എത്തിക്കാന്‍ കഴിയുന്നില്ലെന്നും കൂടുതല്‍ സൗകര്യമൊരുക്കണമെന്നും യു.എന്‍ സഹായ സംഘടനയായ ഒ.സി.എച്ച്.എ പറഞ്ഞു.
ഭയാനക കാഴ്ചകള്‍ യു.എന്‍
ഗസ്സ: ഗസ്സയില്‍ ബെയ്ത്ത് ലഹിയയില്‍ നടന്ന ഇസ്റാഈല്‍ കൂട്ടക്കുരുതിയെ അപലപിച്ച് യു.എന്‍. ഭയാനകമായ കാഴ്ചയാണെന്ന് യു.എന്‍ പശ്ചിമേഷ്യന്‍ സ്പെഷല്‍ കോഡിനേറ്റര്‍ ടോര്‍ വെന്‍സ്ലന്റ് പറഞ്ഞു. ഗസ്സയിലെവിടെയും സുരക്ഷിതമായ ഇടമില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
Israeli airstrikes in Northern Gaza kill 87, injuring 40. Ongoing attacks severely impact hospitals and humanitarian aid access.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."