മുല്ലപ്പള്ളിക്കെതിരേ പോസ്റ്റിട്ട ലിനിയുടെ ഭര്‍ത്താവിനെതിരേ കോണ്‍ഗ്രസ്: സജീഷ് ജോലിചെയ്യുന്ന ആശുപത്രിയിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്
കോഴിക്കോട്: ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ക്കെതിരേ രൂക്ഷ പരാമര്‍ശവുമായി രംഗത്തെത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരേ സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവിന്റെ ഫേസ് ബുക്ക് പോസ്റ്റിനെതിരേയും പ്രതിഷേധവുമായി കോണ്‍ഗ്രസ്. സ്വാഭാവികമായി പ്രതികരണം നടത്തിയ സജീഷ് ജോലിചെയ്യുന്ന ആശുപത്രിയിലേക്കാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.
കൊവിഡ് രാജകുമാരിയാകാന്‍ ഷൈലജ ടീച്ചര്‍ ശ്രമിക്കുന്നുവെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇപ്പോഴെത്ത പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഓര്‍മ്മയില്‍ നിന്നും മായാത്ത ദിനങ്ങളിലെ അനുഭവങ്ങള്‍ ഓര്‍ത്താണ് സജീഷ് കുറിപ്പിട്ടത്.
നിപയുടെ കാലത്ത് ലിനിയുമായി ബന്ധപ്പെട്ട ഓര്‍മ്മയില്‍ നിന്നും ചിലത് ചികഞ്ഞെടുത്തപ്പോള്‍ പക്ഷെ, ഇപ്പോള്‍ വിവാദങ്ങള്‍ക്ക് കാരണമായ ചിലരുടെ മുഖങ്ങള്‍ അതിന്റെ പരിസരത്ത് പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ കരുതലുമായി ഒപ്പമുണ്ടായിരുന്ന, ഏറ്റവും തണലായി അനുഭവപ്പെട്ടിരുന്ന ചിലരുടെ പേര് വിപരീതമായി പരാമര്‍ശിക്കപ്പെട്ടപ്പോള്‍ വളരെ പ്രയാസം തോന്നുകയും ചെയ്തു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഭരണ പ്രതിപക്ഷ ഭേദങ്ങള്‍ മറന്ന് ആശ്വസിപ്പിക്കാന്‍ എത്തിവരുടെ കൂട്ടത്തില്‍ ഒന്നും ഞാന്‍ ജീവിക്കുന്ന, അന്ന് വടകര പാര്‍ലിമെന്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശ്രീ: മുല്ലപ്പളളി രാമചന്ദ്രന് സര് ഉണ്ടായിരുന്നില്ല. ഒരു ഗസ്റ്റ് റോളില്‍ പോലും! നേരിട്ടോ ടെലിഫോണ്‍ വഴിയോ ഒരു ആശ്വാസവാക്ക് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഒരു എം.പി എന്ന നിലയില്‍ ഉണ്ടായിട്ടില്ല എന്നായിരുന്നു സജീഷിന്റെ കുറിപ്പിലെ കുറ്റപ്പെടുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."