HOME
DETAILS

പെരിയാര്‍ റിവര്‍ അതോറിറ്റി രൂപീകരിക്കണം: സി.പി.ഐ

  
backup
April 20 2017 | 19:04 PM

%e0%b4%aa%e0%b5%86%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b1%e0%b4%bf%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a4%e0%b5%8b%e0%b4%b1%e0%b4%bf%e0%b4%b1%e0%b5%8d


കൊച്ചി: പെരിയാര്‍ സംരക്ഷണത്തിന് പ്രത്യേക അധികാരങ്ങളോടുകൂടിയ പെരിയാര്‍ റിവര്‍ അതോറിറ്റിക്ക് രൂപം കൊടുക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.244 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പെരിയാര്‍ ജില്ലയിലെ പ്രധാന  ശുദ്ധജലസ്രോതസ്സും കാര്‍ഷിക, വ്യാവസായിക വികസനത്തിന് നിര്‍ണ്ണായക സംഭാവന നല്‍കുന്നതുമാണ്. ജൈവരാസമാലിന്യങ്ങളും, മനുഷ്യവിസര്‍ജ്ജന മാലിന്യങ്ങളും അനുവദനീയമായ അളവില്‍ കൂടാതിരിക്കാന്‍ ജാഗ്രതയോടെ മലിനീകരണ ബോര്‍ഡും സര്‍ക്കാര്‍ സംവിധാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കണം. പെരിയാറിന്റെ ഇരുകരകളിലും ചെറുതും വലുതുമായ കയ്യേറ്റങ്ങള്‍ തടയേണ്ടതുണ്ട്. പെരിയാറിലെ വിഷജലമാണ് വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്നതുമെന്നുമുള്ള കള്ളപ്രചരണം നടത്തുന്ന സംഘടനകളെ സര്‍ക്കാര്‍ നിയന്ത്രിക്കണം.വ്യവസായശാലകള്‍ ഒരു നിമിഷംകൊണ്ട് അടച്ചുപൂട്ടണം എന്ന് പറയുന്നത് യുക്തിരഹിതവും വികസനവിരുദ്ധമാണ്. നിലവിലെ മലിനീകരണ നിയമങ്ങള്‍ക്കും വ്യവസായ നിയമങ്ങള്‍ക്കും വിധേയമായി പരിസ്ഥിതി ആഘാതം തടയുക എന്ന സമീപനമാണ് ക്രിയാത്മകമായി ഉണ്ടാവേണ്ടത്. ശാസ്ത്രീയ പഠനങ്ങള്‍ക്കുശേഷം പെരിയാറിന്റെ നീരൊഴുക്ക് വീണ്ടെടുക്കാന്‍ ആവശ്യമായ നടപടികളാണ് വേണ്ടത്. കയ്യേറ്റങ്ങള്‍ തടഞ്ഞും മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്തും പെരിയാറിനെ സംരക്ഷിക്കാന്‍ പെരിയാര്‍ റിവര്‍ അതോറിറ്റിക്ക് രൂപം നല്‍കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.കെ.എന്‍ ഗോപി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി പി രാജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ.എം ദിനകരന്‍, അഡ്വ.കെ.എന്‍ സുഗതന്‍, കമല സദാനന്ദന്‍, കെ.കെ അഷറഫ്, ഇ.കെ ശിവന്‍, എം.ടി നിക്‌സന്‍, ടി.സി സന്‍ജിത്ത് എന്നിവര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  17 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  17 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  17 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  17 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  17 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  17 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  17 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  17 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  17 days ago