മലപ്പുറം നഗരസഭ 'എന്റെ ഹോട്ടല്‍' പ്രവര്‍ത്തനമാരംഭിച്ചു
മലപ്പുറം: നഗരസഭയുടെ 'എന്റെ ഹോട്ടല്‍' കോട്ടപ്പടി ബസ് സ്റ്റാന്‍ഡില്‍ പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുറഞ്ഞ ചെലവില്‍ നല്ല ഭക്ഷണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹോട്ടല്‍ തുടങ്ങിയിരിക്കുന്നത്. കുടുംബശ്രീക്കാണ് നടത്തിപ്പ് ചുമതല.
പ്രാതല്‍, ഉച്ചഭക്ഷണം, വൈകിട്ട് ചായ എന്നിവ ഹോട്ടലിലുണ്ടാകും. ഇഡ്ഡലി, സാമ്പാര്‍, ചട്നി, ചായ എന്നിവ അടങ്ങിയ പ്രാതലിന് 30 രൂപയും ഉച്ചയൂണിന് 35 രൂപയുമാണ് വില. ചായയും കടിയും 15 രൂപയ്ക്കു ലഭിക്കും. ഹോട്ടലിനായി അഞ്ചു ലക്ഷം രൂപയുടെ അടുക്കള സാമഗ്രികള്‍ നഗരസഭ നല്‍കിയിട്ടുണ്ട്.
പരിപാടിയില്‍ നഗരസഭാ ചെയര്പേഴ്സ്ന് സി.എച്ച് ജമീല അധ്യക്ഷയായി. വൈസ് ചെയര്മാന് പെരുമ്പള്ളി സെയ്ത്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ പി.എ സലീം, മറിയുമ്മ ശരീഫ്, റജീന ഹുസൈന്, കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍, ഫസീന കുഞ്ഞിമുഹമ്മദ്, സി.ഡി.എസ് പ്രസിഡന്റുമാരായ പി.ടി ജമീല, ഖദീജ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."