എം.കെ രാഘവന്റെ പേരിലുള്ളത് 75,000 രൂപയുടെ സ്വര്‍ണം മാത്രം
കോഴിക്കോട്: ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് മൂന്നാംതവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എം.കെ രാഘവന്റെ കൈയിലുള്ളത് 75000 രൂപയുടെ സ്വര്‍ണാഭരണം മാത്രം. ഇതില്‍ രാഘവന്റെ 24 ഗ്രാം തൂക്കമുള്ള ആഭരണം മാത്രമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. അതേസമയം ഭാര്യയുടെ പേരില്‍ 80 ഗ്രാം തൂക്കമുള്ള 25,0000 രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളുണ്ട്. സ്ഥാനാര്‍ഥിയായി മത്സര രംഗത്തിറങ്ങുമ്പോഴും രാഘവന്റെ കൈവശമുള്ളത് 15,000 രൂപ മാത്രമാണ്. ഭാര്യയുടെ കൈവശം 3000 രൂപയുമുണ്ട്. സ്വര്‍ണാഭരണമുള്‍പ്പെടെ 20,17,969 രൂപ മൂല്യമുള്ള വസ്തുക്കളാണ് എം.കെ രാഘവന്റെ പേരിലുള്ളത്. 33,84040 രൂപ മൂല്യമുള്ള വസ്തുക്കള്‍ ഭാര്യയുടെ പേരിലുമുണ്ട്. 283095 രൂപ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ബാങ്കുകളില്‍ നിന്നുമുള്ള വായ്പയിനത്തില്‍ ബാധ്യതയയുണ്ട്. ഭാര്യയ്ക്ക് 2891710 രൂപയാണ് ഈ ഇനങ്ങളില്‍ ബാധ്യതയായുള്ളത്. രാഘവനെതിരേ കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷനില്‍ ഒരു കേസാണുള്ളത്. അനുമതിയില്ലാതെ ധനവിനിയോഗം നടത്തിയതുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."