വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍
ഇരിട്ടി: ഉറക്കത്തിനിടയില്‍ വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതിയെ പൊലിസ് അറസ്റ്റു ചെയ്തു. കരിക്കോട്ടക്കരിയില്‍ താമസിക്കുന്ന മൈക്കാട്ടില് മുനീറി(കിച്ചു ബാബു27)നെയാണ് കരിക്കോട്ടക്കരി എസ്.ഐ ടോണി. ജെ. മറ്റത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. കഴിഞ്ഞ ആറിനാണ് എ ടൂര്കമ്പിനിനിരത്തിലെ വീട്ടമ്മയുടെ കഴുത്തില്‍ കിടന്ന ഒന്നേ മുക്കാല്‍ പവന്റെ സ്വര്‍ണമാല കവര്‍ന്നത്. ജനല്‍ മൂടി പൊട്ടിച്ച ശേഷം വീട്ടമ്മയുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണ്ണമാല പൊട്ടിച്ചെടുക്കുകയായിരുന്നു. ഉറക്കമുണര്‍ന്ന വീട്ടമ്മ ബഹളം വെച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ഉണര്‍ന്ന് വാഹനത്തില്‍ പിന്തുടര്ന്നെങ്കിലും മോഷ്ടാവിനെ കണ്ടത്താനായില്ല. മീന്‍ വില്പന നടത്തുന്ന വാഹനത്തില്‍ പോയാണ് വീടു കണ്ടുവെച്ചത്. മാലയും താലിയും വേര്‍തിരിച്ച് ഇരിട്ടിയിലെ രണ്ട് കടകളില്‍ വിറ്റ സ്വര്‍ണം പൊലിസ് പിടിച്ചെടുത്തു. എ.എസ്.ഐമാരായ നജ്മി, എം.ജെ ബെന്നി, സിവില്‍ പൊലിസ് ഓഫിസര്‍ സന്തോഷ് എന്നിവരും കേസ് അന്വേഷിച്ച സംഘത്തില്‍ ഉണ്ടായിരുന്നു. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."