മുഴുവന്‍ പഞ്ചായത്ത് ഓഫിസുകളിലും വനിതാ പൊലിസ് ബീറ്റ് ഓഫിസര്‍
തിരുവനന്തപുരം: ഗ്രാമ പ്രദേശങ്ങളിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കാനും പരിഹാരം കാണാനും സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും വനിതാ പൊലിസ് ബീറ്റ് ഓഫിസര്‍മാരെ നിയമിക്കുന്നു. എല്ലാ ചൊവ്വാഴ്ചയും, വ്യാഴാഴ്ചയും രാവിലെ പത്തരമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ അതാത് പഞ്ചായത്ത് ഓഫിസുകള്‍ സന്ദര്‍ശിക്കുന്ന വനിതാ പൊലിസിലെ പഞ്ചായത്ത് ബീറ്റ് ഓഫിസര്‍മാര്‍ സ്ത്രീകളുടെ പരാതികള്‍ സ്വീകരിക്കും. കൂടാതെ പഞ്ചായത്ത് പ്രസിഡന്റ്, അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരില്‍നിന്നും വിവരങ്ങള്‍ ആരായും. ഈ മാസം അവസാനത്തോടെ പദ്ധതി നിലവില്‍ വരും.
ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായാകും ഇവര്‍ പ്രവര്‍ത്തിക്കുക. ഇവരുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ സ്റ്റേറ്റ് വനിതാ സെല്‍ എസ്.പി, പൊലിസ് ട്രെയ്നിങ് കോളജിലെയോ പൊലിസ് അക്കാദമിയിലെയോ വനിതാ എസ്.ഐ എന്നിവരടങ്ങിയ സെന്‍ട്രല്‍ മോണിറ്ററിങ് സെല്ലും പ്രവര്‍ത്തിക്കും. എല്ലാ ജില്ലയിലും ഒരു വനിതാ എസ്.ഐയെ പദ്ധതിയുടെ നോഡല്‍ ഓഫിസറായും നിയമിക്കും. പഞ്ചായത്ത് സന്ദര്‍ശനവേളയില്‍ ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് അവിടെ വച്ചുതന്നെ പരിഹാരം കാണാന്‍ ശ്രമിക്കും.
അല്ലാത്ത പരാതികള്‍ പൊലിസ് സ്റ്റേഷന് എസ്.എച്ച്.ഒ മാര്‍ക്ക് കൈമാറും. ഇത്തരം പരാതികള്‍ എസ്.എച്ച്.ഒ പരിശോധിച്ച് ആവശ്യമുള്ളവയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍ നടപടി സ്വീകരിക്കും. ബീറ്റ് ഓഫിസര്‍മാരുടെ പ്രവര്‍ത്തനം അതത് സ്റ്റേഷന് എസ്.എച്ച.്ഒമാര് നിരീക്ഷിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."