പന്തിരുകുലത്തിന്റെ നാട്ടിലൂടെ പി.വി അന്‍വറിന്റെ പ്രചാരണം
ആനക്കര: പറയിപ്പെറ്റ പന്തിരുകുലത്തിന്റെ നാട്ടിലൂടെ പൊന്നാനി ചുവപ്പിക്കാന്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി അന്‍വറിന്റെ പ്രചാരണം. തൃത്താലയിലെ രണ്ടാംഘട്ട പര്യടനം ആവേശത്തിന്റെ തിരമാലകളുയര്‍ത്തി. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയാണ് അസംബ്ലി മണ്ഡലങ്ങളിലെ വിവിധ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുള്ള പര്യടനത്തിന് തൃത്താലയില്‍ തുടക്കം കുറിച്ചത്. പട്ടിത്തറ പഞ്ചായത്തിലെ വട്ടേനാടാണ് ആദ്യ സ്വീകരണം നല്‍കിയത്.
സ്ത്രീകള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ എത്തി. മണ്ഡലത്തിലെ കാശാമുക്ക്, പട്ടിത്തറ, വി.പി കുണ്ട്, ഒതളൂര്‍, പറക്കുളം, വരട്ടിപ്പള്ളിയാല്‍, മേഴിക്കുന്ന്, കുമ്പിടി, മേലഴിയം, വെട്ടിക്കാട് കോളനി, സ്കൈലാബ്, അമേറ്റിക്കര, എറവക്കാട്, കൊഴിക്കര എന്നീ കേന്ദ്രങ്ങളിലായിരുന്നു ഉച്ചവരെയുള്ള സ്വീകരണങ്ങള്‍. ഉച്ചക്ക് ശേഷം കൂനംമൂച്ചി, കവുക്കോട്, പെരുമണ്ണൂര്‍, മൈലാടിക്കുന്ന്, ആലിക്കര, കോതച്ചിറ വടക്ക്, നമ്മണിപറമ്പ്, എ.കെ.ജി നഗര്‍, പിലാക്കാട്ടിരി, ചെറു ചാല്‍പ്രം, മതുപ്പള്ളി, ചാഴിയാട്ടിരി തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം രാത്രി പള്ളിപ്പുറത്ത് സമാപിച്ചു.
വി.കെ ചന്ദ്രന്, പി.എന്‍ മോഹനന്, പി.കെ ചെല്ലുക്കുട്ടി എന്നിവര്‍ സ്ഥാനാാര്‍ഥിയെ അനുഗമിച്ചു. കെ.പി ശ്രീനിവാസന്, പി.ആര് കുഞ്ഞുണ്ണി, ടി. സുധാകരന്, വി.പി റജീന, കെ.ആര് വിജയമ്മ, ടി.പി ഷെഫീഖ്, എം. രവീന്ദ്രന്, എം. സുരേന്ദ്രന്, ടി. അബ്ദുല്‍ കരീം, എ.കെ ദേവദാസ്, എം.കെ പ്രദീപ്, പി. സുധീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."