HOME
DETAILS
MAL
ഷോപ്പിങ് മാളുകള്‍ സഊദിവല്‍ക്കരിക്കാന്‍ നിര്‍ദേശം
backup
April 20 2017 | 21:04 PM
റിയാദ്: സഊദിയിലെ മാളുകളിലെ മുഴുവന്‍ ജോലികള്‍ കൂടി സ്വദേശിവല്‍ക്കരിക്കുന്നു. മുഴുവന്‍ ജോലികളും സഊദികള്‍ക്കു മാത്രമായി പരിമിതപ്പെടുത്താന്‍ തൊഴില്‍ മന്ത്രി അലി അല്‍ഖഫീസ് നിയമ നിര്‍മാണം നടത്തിയെന്ന് മന്ത്രാലയ വക്താവ് അറിയിച്ചു. എന്നാല്‍ സ്വദേശിവല്‍ക്കരണം എന്നു മുതല്‍ നടപ്പാക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ട്വിറ്ററിലൂടെയാണ് പുതിയ തീരുമാനം അധികൃതര്‍ പുറത്തു വിട്ടത്. എന്നാല്‍, ഏതൊക്കെ തരത്തിലായിരിക്കും സഊദിവല്‍ക്കരണം നടപ്പാക്കുകയെന്നോ, എങ്ങനോയെക്കായിരിക്കും ഇത് പ്രാബല്യത്തില്‍ വരുത്തുകയെന്നോ തുടങ്ങിയ കാര്യങ്ങള്‍ പുറത്തു വന്നിട്ടില്ല. സഊദി വിഷന്‍ 2030 സാമ്പത്തിക പദ്ധതിയനുസരിച്ചു രാജ്യത്തെ വിവിധ മേഖലകള്‍ സഊദിവല്‍ക്കരിക്കുന്നതിനുള്ള നടപടികള്‍ ത്വരിതഗതിയില്‍ നടന്നുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."