ബസ് ലോറിക്കു പിന്നിലിടിച്ച് ബസ്‌ഡ്രൈവര്‍ക്കു ഗുരുതര പരുക്ക്
ആറ്റിങ്ങല്‍: ദേശീയപാതയില്‍ കെ.എസ്.ആര്‍.റ്റി.സി ബസ് ലോറിക്കു പിന്നിലിടിച്ച് ബസ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ദേശീയപാതയില്‍ ആറ്റിങ്ങല്‍ പൂവന്‍പാറ പാലത്തിനു സമീപമാണ് അപകടമുണ്ടായത്. നെടുമങ്ങാട് മണ്ണൂര്‍ക്കോണം ഷിനു ഹൗസില്‍ ഷിനു.ആര്‍ (35) നെപരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇയാളുടെ കാലിന് ഗുരുതരമായി പരുക്കേറ്റതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. വ്യാഴാഴ്ച വെളുപ്പിന് 5 മണിയോടെയായിരുന്നു അപകടം.തമ്പാനുര്‍ സ്റ്റേഷനിലെ സ്‌കാനിയ ബസാണ് അപകടത്തില്‍ പെട്ടത്. ബാംഗളൂരില്‍നിന്നും തിരുവനന്തപുരത്തേയ്ക്ക വരികയായിരുന്നു ബസ്സ്. പൂവന്‍പാറ ഭാഗത്ത് ദേശീയപാതയില്‍ വെള്ള ലൈന്‍ വരക്കുന്ന മിഷ്യനുകള്‍ റോഡരികില്‍സ്ഥാപിച്ചിരിക്കുകയായിരുന്നു. ബസിന് മുന്നേപോയ മണ്ണുകയറ്റിയ ലോറി ഇതുകണ്ട് പെട്ടെന്ന് വലതേയ്ക്ക് വെട്ടിയൊഴിച്ച് സഡന്‍ ബ്രേക്ക് പിടിച്ചതാണ് അപകടകാരണമെന്ന് ബസ് കണ്ടക്ടര്‍ പൊലിസില്‍ മെഴി നല്‍കി.
മണ്ണു കയറ്റിയ ലോറി ബ്രേക്ക് ലൈറ്റ് മറയത്തക്ക വിധംടാര്‍പാളിന്‍ മൂടിയിരുന്നതിനാല്‍ ബസ് ഡ്രൈവര്‍ക്ക് ലൈറ്റ് കാണാനും കഴിഞ്ഞില്ലത്രേ. ബസില്‍ 36 യാത്രക്കാര്‍ ഉണ്ടായിരുന്നു. യാത്രക്കാര്‍ എല്ലാപേരും അത്ഭുതകരമായി രക്ഷപ്പെട്ടു. ബസിന്റെ മുന്‍ഭാഗം ഡ്രൈവര്‍ ഇരിക്കുന്നസ്ഥലം പാടേ തകര്‍ന്നു. വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. യാത്രക്കാരെ മറ്റാരു ബസ് വരുത്തി കയറ്റി അയച്ചു. സംഭവത്തെതുടര്‍ന്ന് ദേശീയാതയില്‍ മുക്കാല്‍ മണിക്കൂറോളം ഗതാഗത തടസം അനുഭവപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."