ഗസ്റ്റ്ഹൗസിലെ താല്‍ക്കാലിക ജീവനക്കാരനെ പിരിച്ച് വിട്ടതില്‍ പ്രതിക്ഷേധിച്ച് നിരാഹാര സമരം
നെടുമങ്ങാട്: ആര്യനാട് ഗസ്റ്റ് ഹൗസിലെ താല്‍ക്കാലിക ജീവനക്കാരനായ ആര്യ നാട് കോട്ടയ്ക്കകം മുക്കാലി സ്വദേശി അനീഷ് എന്ന മണിക്കുട്ടനെ പിരിച്ച് വിട്ടതില്‍ പ്രതിക്ഷേധിച്ച് പി.ഡതബ്ലു.ഡി ഓഫിസിന് മുമ്പില്‍ നിരാഹാര സമരം ആരംഭിച്ചു. 2008 ലെ യു.ഡി.എഫ് ഗവണ്മെന്റിന്റെ കാലത്താണ് അനീഷ് ജോലിയില്‍ പ്രവേശിക്കുന്നത്.
കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന അനീഷ് പാര്‍ട്ടിയിലെ പിളപ്പിനെ തുടര്‍ന്ന് ഇടതു പക്ഷ ആഭിമുഖ്യമുള്ള ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.
ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ അരുവിക്കര നിയോജക മണ്ഡലം പ്രസിഡന്റായ അനീഷിനെ പിരിച്ച് വിട്ട നടപടിക്കെതിരേ മുന്നണിയില്‍ തന്നെ വ്യത്യസ്ത അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് നേതാവ് വാമനപുരം പ്രകാശ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."