HOME
DETAILS
MAL
യു.എസില്‍ ഇന്ത്യന്‍ ദന്തഡോക്ടര്‍ വാഹനാപകടത്തില്‍ മരിച്ചു
backup
March 31 2019 | 19:03 PM
വാഷിങ്ടണ്‍: യു.എസില്‍ ഇന്ത്യന്‍ ഡോക്ടര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ചിക്കാഗോയില്‍ നടന്ന അപകടത്തില്‍ ഹൈദരബാദ് സ്വദേശിയായ ഡോ. മുഹമ്മദ് അഷ്‌റഫ് (32) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം.
ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാറിന് നേര്‍ക്ക് മറ്റൊരു വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. ഈ വാഹനത്തിലുണ്ടായിരുന്ന റോബര്‍ട്ട് വാലസ്‌കോ എന്നയാളും അപകടത്തില്‍ മരിച്ചെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."