ഔഷധ ഭിക്ഷായാത്രയ്ക്ക് സ്വീകരണം നല്‍കി
തുറവൂര്‍: ഔഷധ ഭിക്ഷായാത്രയ്ക്ക് തുറവൂര്‍ മഹാക്ഷേത്രത്തില്‍ സ്വീകരണം നല്‍കി. കൂത്താട്ടുകുളം ശ്രീധരീയം നെല്ല്യക്കാട്ട് ഔഷധേശ്വരി ക്ഷേത്രത്തില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. ഭക്തര്‍ ത്രിഫല, നെയ്യ് എന്നിവയടങ്ങിയ ഔഷധ കൂട്ട് കൊണ്ടുള്ള ഔഷധ ഭിക്ഷാ സമര്‍പ്പണം നടത്തി.
ജുണ്‍ 27 ന് തുടങ്ങിയ ഔഷധ ഭിക്ഷായാത്ര കേരളത്തിലെ 114 പ്രധാനക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് 14 ന് കൂത്താട്ടുകുളത്ത് തിരിച്ചെത്തും. ഭക്തര്‍ സമാഹരിക്കുന്ന ത്രിഫലയും നെയ്യും അടക്കം 27 ഔഷധങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഔഷധക്കൂട്ട് കര്‍ക്കിടകം ഒന്നിന് ഔഷധസേവയ്ക്ക് ഉപയോഗിക്കും. 1001 നാളികേരത്തിന്റെ ഗണപതിഹോമം, ആനയൂട്ട്, ഔഷധപൊങ്കാല എന്നിവയുമുണ്ടാകും. ശ്രീധരീയം ഔഷധേശ്വരി ക്ഷേത്രം ട്രസ്റ്റി ഹരി എന്‍.നമ്പൂതിരി, പി.കെ.വ്യാസന്‍, എന്‍.ശ്രീകുമാര്‍, അനൂപ് എന്നിവര്‍ ഔഷധ ഭിക്ഷായാത്രയ്‌ക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."