HOME
DETAILS
MAL
ഭക്ഷ്യസാധനങ്ങള്‍ വെട്ടിക്കുറച്ച നടപടി പുനഃപരിശോധിക്കണമെന്ന്
backup
July 15 2016 | 00:07 AM
ചേര്‍ത്തല: ഭക്ഷ്യസാധനങ്ങള്‍ വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി പുനപരിശോധിക്കണമെന്ന് എന്‍സിപി ആവശ്യപ്പെട്ടു. തൊഴിലില്ലായ്മയും വിലക്കയറ്റവും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ എപിഎല്‍ ബിപിഎല്‍ തിരിച്ച് ജനങ്ങള്‍ക്ക് നല്‍കിവരുന്ന ഭക്ഷ്യധാന്യങ്ങള്‍ വെട്ടിക്കുറച്ച നടപടിയില്‍ എന്‍സിപി സംസ്ഥാന സെക്രട്ടറി പി.കെ ആനന്ദക്കുട്ടന്‍ പ്രതിഷേധിച്ചു. ചേര്‍ത്തലയില്‍ പുതുതായി പണിയാരംഭിച്ച എന്‍സിപി മണ്ഡലം കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് വി.ടി രഘുനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. എന്‍.സന്തോഷ്‌കുമാര്‍, വിനോദ് കുഞ്ചച്ചിറ, സോജി കരകത്തില്‍, എം.ഇ രാമചന്ദ്രന്‍നായര്‍, മുരളീധരന്‍ കളത്തിവീട്, പി.ആര്‍ ഷൈല, ചന്ദ്രശേഖരന്‍, കെ.പുരുഷോത്തമന്‍ നായര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."