സൗജന്യ അരിയും പയറും മൂന്നു മാസത്തേക്കു കൂടി ലഭിച്ചേക്കും
തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന്റെ പി.എം.ജി.കെ.എ.വൈ സ്‌കീം മുഖേന അനുവദിച്ച സൗജന്യ റേഷന്‍ തുടരണമെന്ന് സംസ്ഥാനം. ഏപ്രില്‍ മുതല്‍ ജൂണ്‍വരെ സൗജന്യമായി അനുവദിച്ച അരിയും പയറും അടുത്ത മൂന്നുമാസത്തേക്ക് കൂടി തുടരണമെന്നാണ് ആവശ്യം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗജന്യ റേഷന്‍ തുടര്‍ന്നും അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി പി. തിലോത്തമന്‍ കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കി.
മഞ്ഞ, പിങ്ക് കാര്‍ഡിലുള്‍പ്പെട്ട ഓരോ അംഗത്തിനും അഞ്ച് കിലോഗ്രാം വീതം അരിയും കാര്‍ഡൊന്നിന് ഒരു കിലോ പയറും ലഭിക്കുന്നതാണ് പദ്ധതി. ഏപ്രില്‍ മുതല്‍ ജൂണ്‍വരെ കാലയളവില്‍ സംസ്ഥാനത്തെ അന്ത്യോദയ, മുന്‍ഗണനാ റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഇവ അനുവദിച്ചിരുന്നു. ഏപ്രില്‍, മെയ് മാസങ്ങളിലെ വിഹിതം വിതരണം ചെയ്തു. ഈ മാസത്തെ വിതരണവും കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഇതാണ് അടുത്ത ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലേയ്ക്കു കൂടി അനുവദിക്കണമെന്ന് സംസ്ഥാനം കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രതീരുമാനം അനുകൂലമാണെങ്കില്‍ സെപ്റ്റംബര്‍ വരെ സൗജന്യ റേഷന്‍ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."