
'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന് പണ്ഡിതന്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനുമെതിരെ രൂക്ഷപ്രതികരണവുമായി ഇറാനിയന്‍ പണ്ഡിതന് നാസര്‍ മകാരിം ഷിറാസി. ദൈവത്തിന്റെ ശത്രുക്കള്‍ എന്നാണ് അദ്ദേഹം അവരെ വിശേഷിപ്പിച്ചത്. ഇറാനോടും ഇറാന്റെ പരമോന്നത നേതാവിനോടും ചെയ്ത അതിക്രമത്തിന്റെ പേരില്‍ അവര്‍ ഖേദിക്കേണ്ടി വരുന്ന അവവസരം സൃഷ്ടിക്കണമെന്നും ലോകരാജ്യങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു.
അമേരിക്കന്‍, ഇസ്റാഈല്‍ നേതാക്കളെ താഴെയിറക്കാന്‍ ഒന്നിച്ചു നില്‍ക്കണമെന്നും ലോകമെമ്പാടുമുള്ള മുസ്ലിം നേതൃത്വങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇറാന്റെ ആത്മീയ നേതാവ് ആയത്തുല്ലാ ഖാംനഇക്കെതിരെ ട്രംപും നെതന്യാഹുവും നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ജൂണ്‍ 13 മുതല്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍, പ്രതിരോധ സംവിധാനങ്ങള്‍, ഉന്നത സൈനിക ഉദ്യോഗസ്ഥര്‍, ആണവ ശാസ്ത്രജ്ഞര്‍ തുടങ്ങിയവ ലക്ഷ്യമിട്ട് ഇസ്റാഈല്‍ നടത്തിയ ആക്രമണമാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. പിന്നാലെ ഇറാന് ശക്തമായി തിരിച്ചടിച്ചു. ഇസ്റാഈല്‍ ആക്രമണങ്ങളില്‍ നിരവധി സിവിലിയന്മാര് ഉള്‍പ്പെടെ 627 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് ഇറാന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചത്. സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ അമേരിക്കയും ഇതില്‍ പങ്കാളിയായി. ഇറാന്റെ ആണവകേന്ദ്രത്തിന് നേരെ നേരിട്ട് ആക്രമണം നടത്തുകയായിരുന്നു അമേരിക്ക. അമേരിക്കക്കും ഇറാന് ശക്തമായ തിരിച്ചടി നല്കി. ഇസ്റാഈലിന് നേരെയുള്ള ആക്രമണം ശക്തമാക്കിയും ഖത്തറിലെ യു.എസ് വ്യോമത്താവളത്തിന് നേരെ മിസേല്‍ അയച്ചുമാണ് അമേരിക്കയെ ഇറാന് വിറപ്പിച്ചത്. ഒടുവില്‍ അമേരിക്ക തന്നെ മുന്നിട്ടിറങ്ങി ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്തുകയായിരുന്നു.
അതിനിടെ, ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറില്‍ ഗൗരവമേറിയ സംശയം പ്രകടിപ്പിച്ച് ഇറാന് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഈ മാസം ആദ്യം 12ദിവസത്തെ യുദ്ധം അവസാനിപ്പിച്ച വെടിനിര്‍ത്തല്‍ ഇസ്റാഈല്‍ പാലിക്കുമെന്ന് തങ്ങള്‍ക്ക് ബോധ്യമില്ലെന്ന് ഇറാന്റെ സായുധ സേനാ മേധാവി അബ്ദുള്‍റഹീം മൗസവി പറഞ്ഞത്. നിരവധി രാഷ്ട്രീയ പ്രവര്‍ത്തകരെ തടവിലാക്കിയ തെഹ്റാനിലെ എവിന്‍ ജയിലില്‍ തിങ്കളാഴ്ച ഇസ്റാഈല്‍ നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 71 പേര് കൊല്ലപ്പെട്ടതായ റിപ്പോര്‍ട്ട് ഇറാന്റെ ജുഡീഷ്യറി പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു സേനാ മേധാവിയുടെ പരാമര്‍ശം.
'യുദ്ധം ആരംഭിച്ചത് ഞങ്ങളല്ല. എന്നാല്‍, ആക്രമണകാരിക്കെതിരില് ഞങ്ങളുടെ എല്ലാ ശക്തിയും ഉപയോഗിച്ചു' - അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ശത്രുവിന്റെ വെടിനിര്‍ത്തല്‍ ഉള്‍പ്പെടെയുള്ള പ്രതിബദ്ധതകള്‍ പാലിക്കുന്നതില്‍ ഗുരുതരമായ സംശയങ്ങളുള്ളതിനാല്‍ ശക്തമായി പ്രതികരിക്കാന്‍ തങ്ങള്‍ ഇനിയും തയ്യാറാണെന്നും മൗസവിയെ ഉദ്ധരിച്ച് സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രംപ് തിടുക്കത്തില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തലിന് ആറു ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
Top Iranian cleric Nasser Makarem Shirazi denounces US President Donald Trump and Israeli PM Benjamin Netanyahu as "enemies of God" over recent military escalations. Iran warns of more retaliation following attacks on nuclear and military sites. Ceasefire remains in doubt.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വി.എസിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
Kerala
• 6 hours ago
മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു
Kerala
• 13 hours ago
അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
Kerala
• 13 hours ago
സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ
Cricket
• 14 hours ago
യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ
International
• 14 hours ago
പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'
International
• 15 hours ago
മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം
Cricket
• 15 hours ago
ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ
National
• 15 hours ago
എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ
Football
• 15 hours ago
നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു
Health
• 16 hours ago
ട്യൂഷൻ ക്ലാസിൽ എട്ടാം ക്ലാസുകാരിയോട് അധ്യാപകന്റെ ലൈംഗിക അതിക്രമം; 62-കാരൻ അറസ്റ്റിൽ
Kerala
• 17 hours ago
തോറ്റവരുടെ മണ്ണിൽ ചരിത്രം സൃഷ്ടിക്കാൻ ഗിൽ; കണ്മുന്നിലുള്ളത് സുവർണനേട്ടം
Cricket
• 17 hours ago
മഴ തുടരും; ന്യൂനമർദ്ദം, കേരളത്തിൽ വീണ്ടും ശക്തമായ മഴക്കും കാറ്റിനും സാധ്യത
Kerala
• 17 hours ago
കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിന് 11 പുതിയ സേവന കേന്ദ്രങ്ങൾ ആരംഭിക്കും; മസ്കത്ത് ഇന്ത്യൻ എംബസി
oman
• 18 hours ago
ഫുട്ബോളിൽ നിന്നും വിരമിച്ചാൽ ഒരിക്കലും ആ കാര്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല: റൊണാൾഡോ
Football
• 18 hours ago
കീം 2025 ഫലം പ്രഖ്യാപിച്ചു; പരീക്ഷക്കെത്തിയ 86,549 വിദ്യാർഥികളിൽ 76,230 പേരും യോഗ്യത നേടി; എൻജിനീയറിങ്ങിൽ ജോൺ ഷിനോജിന് ഒന്നാം റാങ്ക്
Kerala
• 18 hours ago
ദേശീയ പതാക കാവിയാക്കണമെന്ന പരാമർശം നടത്തിയ ബിജെപി നേതാവ് എൻ ശിവരാജന് പൊലിസ് നോട്ടീസ്
Kerala
• 19 hours ago
ഒരു മാസത്തിനുള്ളിൽ 18 മരണങ്ങൾ: ഹാസനിൽ യുവാക്കളെ കാർന്നുതിന്നുന്ന ഹൃദയാഘാതം; കാരണം കണ്ടെത്താൻ വിദഗ്ധ സംഘം
National
• 19 hours ago
കൊൽക്കത്ത കൂട്ടബലാത്സംഗ കേസ്; പ്രതി മനോജിത് മിശ്ര ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി മറ്റൊരു നിയമ വിദ്യാർത്ഥിനി
Kerala
• 19 hours ago
18,000 ജോഡി ഷൂസുകളുമായി ഗസ്സയില്‍ കൊല്ലപ്പെട്ട പിഞ്ചുബാല്യങ്ങള്‍ക്ക് ആദരമൊരുക്കി നെതര്‍ലന്‍ഡ്സിലെ പ്ലാന്റ് ആന്‍ ഒലിവ് ട്രീ ഫൗണ്ടേഷന്
International
• 20 hours ago
ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എല്ലാം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ട്രെയിനെക്കുറിച്ചറിയാം
National
• 18 hours ago
ഫുട്ബോളിലെ റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും: മുൻ ചെൽസി താരം
Football
• 18 hours ago
യുഎഇ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നാളെ താപനില കുറയും
uae
• 18 hours ago