HOME
DETAILS

മെഗാ സെയില്‍ ഓഫറുമായി എയര്‍ അറേബ്യ; കേരളത്തിലേക്കുള്ള ടിക്കറ്റുകള്‍ക്കും വമ്പന്‍ ഓഫര്‍

  
June 30 2025 | 13:06 PM

Air Arabia Launches Mega Sale Special Discount on Flights to Kerala

ദുബൈ: ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ അറേബ്യ മെഗാ സെയിലിന്റെ ഭാഗമായി 149 ദിര്‍ഹം മുതല്‍ ആരംഭിക്കുന്ന വണ്‍വേ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു. 2025 ജൂണ്‍ 30 മുതല്‍ ജൂലൈ 6 വരെ ബുക്ക് ചെയ്യുന്നവര്‍ക്കും 2025 ജൂലൈ 14 മുതല്‍ സെപ്റ്റംബര്‍ 30 വരെ യാത്ര ചെയ്യുന്നവര്‍ക്കും ഈ ഓഫര്‍ ലഭ്യമാകും.

ജിസിസി ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ഓഫര്‍

  • ഷാര്‍ജ-ബഹ്‌റൈന്‍, മസ്‌കത്ത്: വണ്‍വേ ടിക്കറ്റ് 149 ദിര്‍ഹം മുതല്‍
  • ദമ്മാം, റിയാദ്, കുവൈത്ത്, സലാല: 199 ദിര്‍ഹം മുതല്‍
  • അബഹ, തബൂക്ക്, യാന്‍ബു: 298 ദിര്‍ഹം മുതല്‍
  • ദോഹ: 399 ദിര്‍ഹം മുതല്‍
  • ജിദ്ദ, മദീന: 449 ദിര്‍ഹം മുതല്‍
  • തായിഫ്: 574 ദിര്‍ഹം

ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ക്കും ആകര്‍ഷകമായ ഓഫറുകള്‍ ലഭ്യമാണ്.

  • അബൂദബി-ചെന്നൈ: 275 ദിര്‍ഹം മുതല്‍
  • ഷാര്‍ജ-അഹമ്മദാബാദ്: 299 ദിര്‍ഹം മുതല്‍
  • അബൂദബി-കൊച്ചി: 315 ദിര്‍ഹം മുതല്‍
  • ഷാര്‍ജ-ഡല്‍ഹി: 317 ദിര്‍ഹം മുതല്‍
  • ഷാര്‍ജ-മുംബൈ: 323 ദിര്‍ഹം
  • അബൂദബി-കൊച്ചി, തിരുവനന്തപുരം: 325 ദിര്‍ഹം
  • ഷാര്‍ജ-കാഠ്മണ്ഡു: 449 ദിര്‍ഹം
  • അബൂദബി-ധാക്ക: 499 ദിര്‍ഹം

ശക്തമായ സാമ്പത്തിക പ്രകടനം

2025ലെ ഒന്നാം പാദത്തില്‍ (ജനുവരി-മാര്‍ച്ച്) 355 മില്യണ്‍ ദിര്‍ഹത്തിന്റെ അറ്റാദായം നേടിയതായി എയര്‍ അറേബ്യ അറിയിച്ചു. 2024ല്‍ ഇതേ കാലയളവില്‍ 266 മില്യണ്‍ ദിര്‍ഹമായിരുന്നു കമ്പനിയുടെ അറ്റാദായം. ഇതിനെ അപേക്ഷിച്ച് 34% വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. കമ്പനിയുടെ വിറ്റുവരവ് 1.75 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നതായും അധികൃതര്‍ അറിയിച്ചു. ഇക്കാലയളവില്‍ 4.9 ദശലക്ഷം യാത്രക്കാരാണ് എയര്‍ അറേബ്യയോടൊപ്പം യാത്ര ചെയ്തത്. ഈ മെഗാ സെയില്‍ ഓഫര്‍ പ്രയോജനപ്പെടുത്താന്‍ യാത്രക്കാര്‍ക്ക് എയര്‍ അറേബ്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ബുക്കിംഗ് നടത്താം.

Air Arabia announces a mega sale with attractive discounts on various routes, including special offers on tickets to Kerala. Limited-time promotion aims to benefit budget travelers flying from the Gulf to India.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളിക്കളത്തിൽ അദ്ദേഹത്തിൽ നിന്നാണ് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചത്: ഡെമ്പലെ

Football
  •  3 days ago
No Image

നാല്‍പ്പത് ലക്ഷം തൊട്ട് ദുബൈയിലെ ജനസംഖ്യ; കഴിഞ്ഞ 14 വര്‍ഷത്തിനിടെ നഗരത്തിലെത്തിയത് 20 ലക്ഷം പേര്‍

uae
  •  3 days ago
No Image

മതപരിവര്‍ത്തനം ജനസംഖ്യാ വ്യതിയാനമുണ്ടാക്കുന്നു; ഓരോ കുടുംബത്തിലും മൂന്ന് കുട്ടികള്‍ വേണം; മോഹന്‍ ഭാഗവത്

National
  •  3 days ago
No Image

ഏഷ്യ കപ്പിൽ ഇന്ത്യയുടെ കളി മാറ്റിമറിക്കുക ആ മൂന്ന് താരങ്ങളായിരിക്കും: സെവാഗ്

Cricket
  •  3 days ago
No Image

സഊദിയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ കനത്ത മഴ; അസീറില്‍ മിന്നല്‍ പ്രളയത്തില്‍ കാറുകള്‍ ഒലിച്ചുപോയി

Saudi-arabia
  •  3 days ago
No Image

റോയൽസിനെയും വീഴ്ത്തി കൊച്ചിയുടെ ഹീറോയായി; സഞ്ജുവിന്റെ സ്വപ്ന കുതിപ്പ് തുടരുന്നു

Cricket
  •  3 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഇന്ത്യൻ ശതകോടീശ്വരൻ ബൽവിന്ദർ സിംഗ് സാഹ്നിക്കെതിരായ പിഴ മുന്നൂറ്റിമുപ്പത് കോടി രൂപയായി ഉയർത്തി ദുബൈ കോടതി

uae
  •  3 days ago
No Image

രബീന്ദ്രനാഥ ടാഗോര്‍ മാധ്യമ പുരസ്‌കാരം സുരേഷ് മമ്പള്ളിക്ക് 

Kerala
  •  3 days ago
No Image

ക്രിക്കറ്റിലെ എന്റെ റോൾ മോഡൽ ആ താരമാണ്: ഡെവാൾഡ് ബ്രെവിസ്

Cricket
  •  3 days ago
No Image

അപകടത്തില്‍പ്പെട്ട കുടുംബത്തെ തിരിഞ്ഞുനോക്കിയില്ല; മന്ത്രിയെയും സംഘത്തെയും പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ച് നാട്ടുകാര്‍ | Video

National
  •  3 days ago