HOME
DETAILS

ഡി.കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന; ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് ഖാര്‍ഗെ

  
Shaheer
June 30 2025 | 12:06 PM

DK Shivakumar likely to become Karnataka CM Kharge says high command will decide

ബെംഗളുരു: കര്‍ണാടക സര്‍ക്കാരില്‍ നേതൃമാറ്റത്തെ സംബന്ധിച്ച അഭ്യൂഹങ്ങള്‍ വര്‍ധിക്കുന്നു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇക്കാര്യം തള്ളാഞ്ഞതും അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. എല്ലാം കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് ഖാര്‍ഗെ പ്രതികരിച്ചു.

നേരത്തെ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല ബെംഗളുരുവില്‍ എത്തിയിരുന്നു. ഇതോടെയാണ് സിദ്ധരാമയ്യയെ മാറ്റി ഉപമുഖ്യമന്ത്രിയായ ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കിയേക്കുമെന്ന അഭ്യൂഹം ശക്തമായത്.

കര്‍ണാടക രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഇക്കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് എംഎല്‍എ എച്ച്എ ഇക്ബാല്‍ ഹുസൈന്‍ സൂചന നല്‍കിയിരുന്നു. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായേക്കുമെന്ന് സൂചനയുള്ളതായി വാര്‍ത്താ ഏജന്‍സി പിടിഐയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഭിന്നത വര്‍ധിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ശിവകുമാറിന്റെ അടുത്ത അനുയായിയായി പരക്കെ കണക്കാക്കപ്പെടുന്ന ഹുസൈന്‍ രാമനഗരയില്‍ നടത്തിയ പ്രസ്താവന സംസ്ഥാന സര്‍ക്കാരിലെ നേതൃമാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പുതിയ തുടക്കമിട്ടിരിക്കുകയാണ്. സെപ്റ്റംബറിന് ശേഷമുള്ള പ്രധാന രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് പരാമര്‍ശിച്ച സഹകരണ മന്ത്രി കെ.എന്‍ രാജണ്ണയുടെ പ്രസ്താവനകള്‍ക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

2023ലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വിജയത്തില്‍ ശിവകുമാറിന്റെ പങ്ക് നിര്‍ണായകമാണെന്ന് ഹുസൈന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര ഇത്തരം ഊഹാപോഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തിന്, കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ എടുത്ത മുന്‍കാല തീരുമാനങ്ങള്‍ ഹുസൈന്‍ ചൂണ്ടിക്കാട്ടി. 

'അന്ന് ഞങ്ങള്‍ എല്ലാവരും ഡല്‍ഹിയില്‍ ഒരുമിച്ചായിരുന്നു. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരാണ് തീരുമാനമെടുത്തത്. അത് എല്ലാവര്‍ക്കും അറിയാം. അടുത്ത തീരുമാനവും അവരാണ് എടുക്കുക, നമുക്ക് കാത്തിരുന്ന് കാണാം,' അദ്ദേഹം പറഞ്ഞു.

'ഒരു ശക്തി കേന്ദ്രമേയുള്ളൂ  പാര്‍ട്ടി ഹൈക്കമാന്റ്. ഇന്നത്തെ സാഹചര്യത്തില്‍ മാറ്റത്തിനായി ഒരു പ്രതീക്ഷയുണ്ട്, ആ മാറ്റം സംഭവിക്കുക തന്നെ ചെയ്യും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് മറ്റ് രണ്ട് എംഎല്‍എമാര്‍ കൂടി രംഗത്തെത്തി. അതിനിടെ പ്രസ്താവനകള്‍  വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും സംയമനം പാലിക്കണമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര മുന്നറിയിപ്പ് നല്‍കി.

'വ്യക്തിപരമായി, അവര്‍ അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്, ഒരു പരിധിവരെ അത് തെറ്റാണെന്ന് ഞാന്‍ കരുതുന്നില്ല, പക്ഷേ പാര്‍ട്ടി വരച്ച ഒരു ലക്ഷ്മണ രേഖയുണ്ട്. കോണ്‍ഗ്രസ് ഹൈക്കമാന്റ് ഇക്കാര്യം പരിശോധിക്കും, 'അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാർ ആശുപത്രികളിൽ മരുന്നു ക്ഷാമം രൂക്ഷം: പ്രതിപക്ഷ നേതാവിന്റെ വിമർശനം

Kerala
  •  a day ago
No Image

ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് പ്രതിഷേധം: ചികിത്സാ പ്രതിസന്ധിയിൽ പരാതിക്കെട്ടഴിച്ച് ഡോക്‌ടർ‌മാർ; കെ.ജി.എം.സി.ടി.എയുടെ പ്രതിഷേധം ഇന്ന്  

Kerala
  •  a day ago
No Image

സന്ദര്‍ശിക്കാനുള്ള ആണവോര്‍ജ്ജ ഏജന്‍സി മേധാവിയുടെ അഭ്യര്‍ഥന തള്ളി; കടുത്ത നിലപാടുമായി ഇറാന്‍ മുന്നോട്ട്; ഇനി ചര്‍ച്ചയില്ലെന്ന് ട്രംപും

International
  •  a day ago
No Image

പുതിയ ‍ഡി.ജി.പി; സംസ്ഥാനത്തെ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു

Kerala
  •  a day ago
No Image

മണിപ്പൂരിൽ വീണ്ടും അക്രമം; സായുധസംഘം നാല് കുക്കികളെ വെടിവച്ച് കൊന്നു

National
  •  a day ago
No Image

നജീബ് എവിടെ? ജെ.എൻ.യു വിദ്യാർഥി തിരോധാനക്കേസ് അവസാനിപ്പിച്ച് സി.ബി.ഐ; റിപ്പോർട്ടിന് ഡൽഹി കോടതിയുടെ അംഗീകാരം

National
  •  a day ago
No Image

ട്രെയിൻ യാത്രാനിരക്ക് വര്‍ധന ഇന്ന് മുതല്‍

National
  •  a day ago
No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  a day ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  2 days ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  2 days ago