HOME
DETAILS

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

  
Web Desk
June 30 2025 | 15:06 PM

Two Arrested for Attempting to Steal Tourist Bus in Kozhikode

കോഴിക്കോട്: നടുവണ്ണൂരില്‍ ടൂറിസ്റ്റ് ബസ് മോഷണശ്രമ കേസില്‍ രണ്ടുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ആഞ്ഞോളിമുക്കില്‍ വെച്ചായിരുന്നു ബസ് മോഷ്ടിക്കാന്‍ ശ്രമം നടന്നത്. സംഭവത്തില്‍, കരുവണ്ണൂര്‍ സ്വദേശി കെ.കെ. രജീഷ് (39), അരിക്കുളം സ്വദേശി മുഹമ്മദ് ജാസില്‍ (23) എന്നിവരെ പേരാമ്പ്ര പൊലിസ് അറസ്റ്റ് ചെയ്തു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

കാവുന്തറ കുറ്റിയുള്ളതില്‍ നിയാസിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍. 52 ജി 2596 നമ്പര്‍ അല്‍-മനാമ ബസാണ് ഒരു സംഘം മോഷ്ടിക്കാന്‍ ശ്രമിച്ചത്. ഷെഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസുമായി മോഷ്ടാക്കള്‍ കടന്നുകളയുകയായിരുന്നു.

തുടര്‍ന്ന്, കരുവണ്ണൂരിലെ ഒരു പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കാന്‍ ബസ് നിര്‍ത്തിയ പ്രതികള്‍ ഫുള്‍ ടാങ്ക് ഡീസല്‍ അടിച്ച ശേഷം പണം നല്‍കാതെ ഇവര്‍ പേരാമ്പ്ര ഭാഗത്തേക്ക് വേഗത്തില്‍ വാഹനം ഓടിച്ചു പോയി. പമ്പിലെ ജീവനക്കാര്‍ ബഹളം വെച്ചതോടെ, നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ബസിനെ പിന്തുടര്‍ന്ന് പേരാമ്പ്ര കൈതക്കലില്‍ വെച്ച് ബസ് തടഞ്ഞു.

എന്നാല്‍, പൊലിസ് എത്തുന്നതിന് മുമ്പ് ബസിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു. പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ പി. ജംഷീദിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ പി. ഷമീര്‍, എം. കുഞ്ഞമ്മദ്, സി.പി.ഒമാരായ കെ.കെ. ജയേഷ്, സിഞ്ജു ദാസ്, മണിലാല്‍, ബൈജു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

The Perambra police in Kozhikode have arrested two individuals, K.K. Rajish (39) from Karuvannur and Muhammad Jasil (23) from Arikulam, for attempting to steal a tourist bus at Anjolimmukku. The accused were taken into custody and subsequently remanded by the court ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇമാമിന്റെ ഭാര്യയും മക്കളും കൊല്ലപ്പെട്ട സംഭവം:  രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

National
  •  4 days ago
No Image

സൗദി: പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് കര്‍ശന നിയന്ത്രണം, കടകളില്‍ സിസിടിവി വേണം, കസ്റ്റമേഴ്‌സിനോട് പ്രായം തെളിയിക്കുന്ന രേഖ ആവശ്യപ്പെടാം

Saudi-arabia
  •  4 days ago
No Image

പാലക്കാട്ടെ ഞെട്ടിക്കുന്ന കൊലപാതകം; രാത്രി 12.30ന് മരുമകന്റെ കോൾ,പാഞ്ഞെത്തിയ മാതാപിതാക്കൾ കണ്ടത് മകളുടെ മൃതദേഹം, പോസ്റ്റ്മോർട്ടത്തിന് ശേഷം മരുമകന്റെ കുറ്റസമ്മതം

crime
  •  4 days ago
No Image

താലിബാന്‍: ബന്ധം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടതിന് അന്ന് രാജ്യദ്രോഹക്കുറ്റം, ഇന്ന് സ്വീകരണം; ചര്‍ച്ചയായി ബി.ജെ.പിയുടെ ഇരട്ടത്താപ്പ്

National
  •  4 days ago
No Image

ഏഷ്യന്‍ ലോകകപ്പ് യോഗ്യത: ഒമാനെ കീഴടക്കി പ്രതീക്ഷ നിലനിര്‍ത്തി യുഎഇ; അടുത്ത കളിയില്‍ ഖത്തറിനെ തോല്‍പ്പിച്ചാല്‍ 35 വര്‍ഷത്തിന് ശേഷം യുഎഇക്ക് യോഗ്യത

oman
  •  4 days ago
No Image

'ഐ ലവ് മുഹമ്മദ്' പ്രക്ഷോഭകര്‍ക്കെതിരേ ഉണ്ടായത് തനി അഴിഞ്ഞാട്ടം; 4505 പേര്‍ക്കെതിരെ കേസ്, 265 പേര്‍ അറസ്റ്റില്‍, വ്യാപക ബുള്‍ഡോസര്‍ രാജും

National
  •  4 days ago
No Image

ഓപറേഷന്‍ സിന്ദൂര്‍ സമയത്തും രഹസ്യങ്ങള്‍ കൈമാറി; രാജസ്ഥാനില്‍ വീണ്ടും പാക് ചാരന്‍ അറസ്റ്റില്‍

crime
  •  4 days ago
No Image

നേഴ്സുമാരോട് അശ്ലീലചുവയോടെ സംസാരിച്ചെന്ന പരാതി; എയിംസ് ഡോക്ടർക്കെതിരെ നടപടി,ഹൃദയ ശസ്ത്രക്രിയ വകുപ്പ് മേധാവി സ്ഥാനത്തു നിന്ന് മാറ്റി

National
  •  4 days ago
No Image

UAE Weather: യു.എ.ഇയില്‍ അസ്ഥിര കാലാവസ്ഥ; മഴയും ആലിപ്പഴവര്‍ഷവും പ്രതീക്ഷിക്കാം; ഒപ്പം കാറ്റും പൊടിപടലങ്ങളും

uae
  •  4 days ago
No Image

പത്തനംതിട്ട സ്വദേശി ഷാര്‍ജയില്‍ അന്തരിച്ചു

uae
  •  4 days ago