HOME
DETAILS

കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് നിഗമനം

  
Web Desk
June 30 2025 | 10:06 AM

Couple Found Dead in Kottayam Suicide Linked to Blade Mafia Pressure

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. പനയ്ക്കപ്പാലത്ത് ഇവര്‍ താമസിച്ചിരുന്ന വാടകവീട്ടിലാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാമപുരം രാധാഭവനില്‍ വിഷ്ണു എസ്. നായര്‍ (36), ഭാര്യ രശ്മി സുകുമാരന്‍ (35) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കെട്ടിപ്പിടിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

കൈകള്‍ ടേപ്പ് ഉപയോഗിച്ച് ബന്ധിച്ച നിലയിലായിരുന്നു ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. ഇത് സിറിഞ്ച് ടേപ്പ് ആണെന്നാണ് പൊലിസ് നിഗമനം.

ഈരാറ്റുപേട്ടയിലെ സണ്‍റൈസ് ഹോസ്പിറ്റലിലെ നഴ്‌സിങ് സൂപ്രണ്ടായിരുന്നു മരിച്ച രശ്മി. കരാര്‍ പണികള്‍ ഏറ്റെടുത്ത് നടത്തുകയായിരുന്നു വിഷ്ണു.

കഴിഞ്ഞ ആറുമാസമായി ദമ്പതികള്‍ ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഇന്ന് രാവിലെ വിഷ്ണുവിന്റെ അമ്മ ഇവരെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് അമ്മ ഇവര്‍ താമസിച്ചിരുന്ന വാടകവീട്ടിലേക്ക് എത്തുകയായിരുന്നു. വീടിന്റെ വാതില്‍ തുറന്നുകിടക്കുന്നതാണ് ഇവിടെ എത്തിയ വിഷ്ണുവിന്റെ അമ്മ കണ്ടത്.

എന്നാല്‍ കിടപ്പുമുറി അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. ദമ്പതികളുടെ മൃതദേഹങ്ങള്‍ക്ക് സമീപത്തു നിന്നും സിറിഞ്ച് കണ്ടെത്തിയിരുന്നു. ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം. 

കടതുരുത്തിയിലെ ബ്ലേഡ് മാഫിയയില്‍ ഉള്‍പ്പെട്ട യുവാക്കള്‍ ഇന്നലെ രാവിലെ വീട്ടിലെത്തി വിഷ്ണുവിനെ മര്‍ദിച്ചെന്നും ജോലിയുടെ ഭാഗമായി രശ്മി താമസിക്കുന്ന ഹോസ്റ്റലില്‍ എത്തി അവഹേളിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

കെട്ടിട നിര്‍മാണ കരാറുകാരനായ വിഷ്ണുവിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു.  കോവിഡിനു ശേഷമാണ് യുവാവിന് സാമ്പത്തിക ബാധ്യതയുണ്ടായത്. തന്നാലാകും വിധം ചെറിയ കരാര്‍ ജോലികള്‍ ഏറ്റെടുത്ത് ബ്ലേഡ് മാഫിയയുടെ പലിശ തിരിച്ചടക്കുന്നതിനിടെ ഇന്നലെ സംഘം എത്തി വീണ്ടും ഭീഷണി മുഴക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് രാമപുരം മുന്‍ മണ്ഡലം പ്രസിഡന്റായിരുന്നു വിഷ്ണു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഹൃദയഭേദകം'; കരൂര്‍ ദുരന്തത്തില്‍ അനുശോചന കുറിപ്പുമായി വിജയ്

National
  •  18 days ago
No Image

കരൂര്‍ ദുരന്തം; സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം 

National
  •  18 days ago
No Image

ഇഞ്ചുറി ടൈമിൽ ലിവർപൂളിനെ കത്തിച്ച് പാലസ്; ചാംപ്യൻമാർക്ക് സീസണിലെ ആദ്യ തോൽവി

latest
  •  18 days ago
No Image

ടിവികെ റാലിയിലെ ദുരന്തം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ; വിജയ്‌ക്കെതിരെ കേസെടുത്തേക്കും?

National
  •  18 days ago
No Image

കരൂർ ദുരന്തം: വിജയ്‌യുടെ റാലിക്കെത്തിയത് അനുമതിയെക്കാൾ ആറിരട്ടിയിലധികം ആളുകൾ; മരണസംഖ്യ 36 ആയി

National
  •  18 days ago
No Image

കാനഡയിൽ കൊലപാതകക്കേസ് പ്രതി; വിചാരണക്കിടെ രക്ഷപ്പെട്ടു, മൂന്ന് വർഷം ഒളിവ് ജീവിതം; ഒടുവിൽ ഖത്തറിൽ നിന്ന് പിടികൂടി ഇന്റർപോൾ

qatar
  •  18 days ago
No Image

അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന; മംഗളുരുവില്‍ 11 മലയാളി വിദ്യാര്‍ഥികള്‍ പിടിയില്‍

National
  •  18 days ago
No Image

ഷാർജയിലെ ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണം റോഡുകളിലെ തിരക്ക് മാത്രമല്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൊലിസ്

uae
  •  18 days ago
No Image

കരൂർ റാലി ദുരന്തം: മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കരൂരിലേക്ക് തിരിച്ചു

National
  •  18 days ago
No Image

ബാംഗ്ലൂരിൽ നിന്ന് രാസലഹരി വസ്തുക്കളുമായി കൊച്ചിയിലെത്തി; നേപ്പാൾ സ്വദേശിയും യുവതിയും പിടിയിൽ

Kerala
  •  18 days ago