എന്‍. ആരോഗ്യദാസ് മറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ്
മറയൂര്‍: മറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി എന്‍. ആരോഗ്യദാസിനെ തിരഞ്ഞെടുത്തു. പ്രസിഡന്റായിരുന്ന ജോമോന് തോമസ് യുഡിഎഫ് ധാരണപ്രകാരം രാജിവെച്ച് ഒഴിഞ്ഞതിനേത്തുടര്ന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്.
രാവിലെ 11 മണിക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ദേവികുളം റവന്യു ഡിവിഷണല്‍ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ഫിലിപ് ചെറിയാന് വരണാധികാരിയായി നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അംഗം കെ.വി ഫ്രാന്‍സിസിനെയാണ് പരാജയപ്പെടുത്തിയത്. ഫ്രാന്‍സിസിന് മൂന്ന് വോട്ടും ആരോഗ്യദാസിന് എട്ട് വോട്ടുകളും ലഭിച്ചു.
13 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ കോണ്‍ഗ്രസ് 7 ഉം, ഇടതുപക്ഷത്തിന് 5 ഉം അണ്ണാ ഡി.എം.കെ യ്ക്ക് ഒരു സീറ്റുമാണുള്ളത്. ഇവരില്‍ സി.പി.എം ലെ ശാന്തി തങ്കവേല്‍, സി.പി.ഐ ലെ മുരുകവേലുവിന്റെയും വോട്ടുകള്‍ അസാധുവായത് ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയായി. അണ്ണാ ഡി.എം.കെ യുടെ അംഗം കെ.എല്‍ ബാലകൃഷ്ണന് കോണ്‍ഗ്രസിന് അനുകൂലമായി വോട്ടു ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."