നാഷനല്‍ ഹെറാള്‍ഡ് കേസ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്തു
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറയേയും മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ചോദ്യം ചെയ്തു. കള്ളപ്പണം വെളുപ്പിക്കുന്നതിനായി നാഷണല്‍ ഹെറാള്‍ഡ് ന്യൂസ്‌പേപ്പര്‍ പ്രസാധകന്‍ അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡി(എ.ജെ.എല്ലി)ന് അനധികൃതമായി സ്ഥലം അനുവദിച്ചുവെന്ന കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തത്.
എ.ഐ.സി.സി ട്രഷററായ വോറയെ അദ്ദേഹത്തിന്റെ വീട്ടില്‍ വച്ച് രണ്ടു ദിവസം മുന്‍പാണ് േചാദ്യം ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഹൂഡയെ ഛണ്ഡീഗഡില്‍ വച്ചും ചോദ്യം ചെയ്തു. എ.ജെ.എല്ലിന്റെ ചെയര്‍മാനും മാനേജിങ് ഡയരക്ടറുമാണ് വോറ. അതിനാലാണ് അദ്ദേഹത്തെ േചാദ്യം ചെയ്തതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷമാണ് ഹൂഡക്കും എ.ജെ.എല്‍ ജീവനക്കാര്‍ക്കുമെതിരേ കള്ളപ്പണം വെളുപ്പിച്ചതിന് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഹൂഡക്കും സ്ഥലം അനുവദിച്ച് നല്‍കിയ ഹരിയാന നഗര വികസന അതോറിറ്റിയിലെ ജീവനക്കാര്‍ക്കുമെതിരേ വഞ്ചനക്കും അഴിമതിക്കും ഹരിയാന വിജിലന്‍സ് ബ്യൂറോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ആരോപണവിധേയമായ സ്ഥലം 1982ല്‍ എ.ജെ.എല്ലിന് അനുവദിച്ചതാണ്. 1996ല്‍ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി ബന്‍സി ലാലിന്റെ നേതൃത്വത്തിലുള്ള ഹരിയാന വികാസ് പാര്‍ട്ടി സര്‍ക്കാര്‍ തിരിച്ചു പിടിച്ചിരുന്നു. എന്നാല്‍ 2005ല്‍ കോണ്‍ഗ്രസ് നേതൃത്വം അധികാരത്തില്‍ വന്നപ്പോള്‍ സ്ഥലം വീണ്ടും എ.ജെ.എല്ലിന് നല്‍കി. പൊതുലേലത്തിലൂടെയല്ലാതെ എ.ജെ.എല്ലിന് ഭൂമി അനുവദിച്ച നടപടി നഗര വികസന വകുപ്പിന് വന്‍ നഷ്ടം വരുത്തിയെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."