പെരുന്നാള്‍ കഴിഞ്ഞിട്ട് ഒരാഴ്ച്ച കഴിഞ്ഞു; കുടുംബശ്രീ പെരുന്നാള്‍ കിറ്റുകള്‍ 'ചീഞ്ഞുനാറുന്നു'
ഈരാറ്റുപേട്ട: മുനിസിപ്പല്‍ പ്രദേശത്തെ പാവപ്പെട്ടവര്‍ക്കായി കുടുംബശ്രീ ജില്ലാ മിഷന് വിതരണത്തിനു നല്കിയ ചെറിയ പെരുന്നാള്‍ കിറ്റുകള്‍ മുനിസിപ്പാലിറ്റിയിലെ കുടുംബശ്രീ ഓഫിസ് കെട്ടിടത്തില്‍ ചീഞ്ഞുനാറുന്നു.
350 കിറ്റുകള്‍ നല്‍കിയതില്‍ 150 എണ്ണം മാത്രമാണ് വിതരണം ചെയ്തത്.
സൗജന്യ നിരക്കില്‍ നല്‍കുന്നതിനാണു ജില്ലാമിഷന് ഇവ നല്‍കിയത്.
ക്ഷേമകാര്യസാന്റിങ് കമ്മറ്റിമെമ്പര്‍ ഷൈലാ സലീമും മുനിസിപ്പല്‍ ചെയര്മാന് റ്റി.എംറഷീദും തമ്മിലുള്ള ഭിന്നതയാണ് ഇവയുടെ വിതരണം മുടങ്ങിയത്. സി.പി.എമ്മാണ് മുനിസിപ്പാലിറ്റി ഭരിക്കുന്നത്.
അരിപ്പൊടി, പഞ്ചസാര, സബോള, കിഴങ്ങ്, ഉള്ളി, തേയില, വെളിച്ചെണ്ണ, എന്നീ വസ്തുക്കളാണ് കിറ്റില്‍ അടങ്ങിയിട്ടുള്ളത്.
പെരുന്നാളിന് മുന്‍പ് വിതരണം ചെയ്യേണ്ടിയിരുന്ന കിറ്റ് ഉദ്ഘാടന ചടങ്ങ് നടത്താതെ വിതരണം തുടങ്ങിയതില്‍ ചെയര്മാനുണ്ടായ നീരസമാണ് വിതരണം മുടങ്ങനുണ്ടായ കാരണം.
പെരുന്നാള്‍ കിറ്റുകള്‍ ദിവസങ്ങളോളം വിതരണം ചെയ്യാതെ ഇരുന്നതു മൂലം കെട്ടുകളില്‍ ഉണ്ടായിരുന്ന സവോള, കിഴങ്ങ്, ഉള്ളി എന്നിവ ചീഞ്ഞളിഞ്ഞു വെള്ളം ഒഴുകാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ചില വനിതാ മെമ്പര്‍മാര്‍ കെട്ടുകള്‍ അഴിച്ച് ഇവയൊക്കെ ഉണങ്ങുന്നതിനു വേണ്ടി കുടുംബ ശ്രീ ഓഫിസില്‍ നിരത്തി ഇട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."