ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധന തൃക്കൂരില്‍ നിന്നും പഴകിയ ഭക്ഷ്യഎണ്ണ പിടിച്ചെടുത്തു
കല്ലൂര്‍: ആലേങ്ങാട് മേഖലകളില്‍ ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധന . മായം ചേര്‍ന്ന ഭക്ഷ്യഎണ്ണ വിതരണം ചെയ്യുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന.
കഴിഞ്ഞ ദിവസം മേഖലയില്‍ മായം കലര്‍ന്ന ഭക്ഷ്യ എണ്ണയുമായി വില്‍പനക്കെത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞിരുന്നു.
പഞ്ചായത്തിലെ മഴക്കാല രോഗപ്രതിരോധ പരിപാടിയുടെ ഭാഗമായി ഹോട്ടലുകളിലും തട്ടുകടകളിലും ബജ്ജി വില്‍പന കേന്ദ്രങ്ങളിലും സംഘം പരിശോധന നടത്തി.
തൃക്കൂര്‍ പ്രാഥമിക അരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷീന വാസുവിന്റെ നേതൃത്തിലായിരുന്നു പരിശോധന. ബജ്ജി വില്‍പനകേന്ദ്രങ്ങളിലാണ് ഉപയോഗിച്ച് പഴകിയ എണ്ണ കണ്ടെത്തിയത്. പിടിച്ചെടുത്ത എണ്ണ അധികൃതര്‍ നശിപ്പിച്ചു.ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതെ വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകം ചെയ്യുന്നതായി കണ്ടെത്തിയ സ്ഥാപനങ്ങളെ താക്കീതു ചെയ്തു.
ശുദ്ധജല ലഭ്യത ഉറപ്പാക്കണമെന്നും കടയുടമകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏഴു ദിവസത്തിനുള്ളില്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അടുത്ത ദിവസങ്ങളിലും ഭക്ഷ്യ സുരക്ഷ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന തുടരുമെന്ന് തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി സന്തോഷ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."