നിലമ്പൂരില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്; യാത്രക്കാര്‍ വലഞ്ഞു
നിലമ്പൂര്‍: സ്വകാര്യ ബസുടമയുടെ നിരാഹാര സമരത്തെ തുടര്‍ന്ന് മുന്നറിയിപ്പില്ലാതെ സ്വകാര്യബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് സമരം നടത്തി. മിന്നല്‍ സമരം മൂലം അരമണിക്കൂര്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാര്‍ പെരുവഴിയിലായി.
ഒരു വിഭാഗം ജീവനക്കാര്‍ എതിര്‍ത്തതോടെ സമരം പിന്‍വലിച്ചു. ഇന്നലെ രാവിലെ 11.50 നാണ് മുന്നറിയിപ്പില്ലാതെ നിലമ്പൂര്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ സമരം ആരംഭിച്ചത്. ബസുകള്‍ മുഴുവനും നിര്‍ത്തിവച്ചു. കെ.എസ്.ആര്.ടി.സി ബസുകള്‍ സമയക്രമം പാലിക്കാതെ സര്‍വിസ് നടത്തുന്നത് ഓഴിവാക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യബസ് ഉടമയായ നെച്ചിക്കാടന് ഫിഷര്‍ കെ.എസ്.ആര്.ടി.സി നിലമ്പൂര്‍ ഡിപ്പോക്ക് മുന്നില്‍ നടത്തുന്ന സമരത്തിന് ഐകദാര്‍ഡ്യം കാണിച്ചാണ് സ്വകാര്യ ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്. പുതിയ ബസ് സ്റ്റാന്‍ഡില്‍ കയറ്റിയിട്ട ഏതാനും ബസിലെ ജീവനക്കാര്‍ യാത്രക്കാരെ ഇറക്കി സമരത്തിലാണെന്ന് അറിയിച്ചു. സ്റ്റാന്‍ഡില്‍ കയറുന്ന മറ്റു സ്വകാര്യബസുകളെ ഇവര്‍ തടയുകയും യാത്രക്കാരെ ഇറക്കിവിടുകയും ചെയ്തു.
ഇതിനിടെ ചില ബസ് ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കാത്ത സമരത്തെ എതിര്‍ത്ത് രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."