പ്രതിസന്ധികളെ നേരിടാനുള്ള കരുത്ത് ലീഗിനുണ്ടെന്നു ഇ അഹമ്മദ്
കണ്ണൂര്‍: ഏതു പ്രതിസന്ധിയെയും നേരിടാനും തരണം ചെയ്യാനുള്ള കരുത്തും ആര്‍ജവവും മുസ്ലിംലീഗിനുണ്ടെന്നു ദേശീയ പ്രസിഡന്റ് ഇ അഹമ്മദ് എം.പി. മുസ്ലിം ലീഗ് ജില്ലാ എക്സിക്യൂട്ടീവ് ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിംലീഗിന് ഓരോ വിഷയത്തിലും രാഷ്ട്രീയമായി വ്യക്തമായ കാഴ്ചപ്പാടുണ്ട്. മുന്നോട്ടുവച്ച കാല് ഒരിക്കലും പിന്നോട്ടുവച്ച ചരിത്രം ലീഗിനില്ല. പഴയതലമുറ, പുതുതലമുറ എന്ന വിവേചനം പാര്‍ട്ടിയിലോ സംഘടനകളിലോ ഇല്ല. ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് അനിവാര്യമായ അഭിപ്രായസ്വാതന്ത്ര്യത്തിനു ഊന്നല്‍ നല്കുന്ന സംഘടനയാണു ലീഗും പോഷക സംഘടനകളും. അഭിപ്രായ വ്യത്യാസങ്ങള്‍ അപസ്വരമായി വ്യാഖ്യാനിച്ചു ചിലര്‍ മുതലെടുപ്പിനു ശ്രമിക്കുന്നതിനെതിരേ ജാഗ്രത പുലര്‍ത്തണമെന്നും ഇ അഹമ്മദ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി.
സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, ജനറല്‍സെക്രട്ടറി അബ്ദുല്‍കരീം ചേലേരി സംസാരിച്ചു. ജില്ലാ ഭാരവാഹികളായ കെ.വി മുഹമ്മദ് കുഞ്ഞി, വി.പി വമ്പന്‍, ടി.എ തങ്ങള്‍, അഡ്വ. പി.വി സൈനുദ്ദീന്‍, അഡ്വ. എസ് മുഹമ്മദ്, അഡ്വ. കെ.എ ലത്തീഫ്, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, അന്‍സാരി തില്ലങ്കേരി, എന്‍.പി താഹിര്‍ ഹാജി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."