മതേതര ബോധത്തെ സമസ്ത ശക്തിപ്പെടുത്തുന്നു: ഉമര്‍ ഫൈസി
കോഴിക്കോട്: അണികളില്‍ ഫാസിസ്റ്റ് വിരുദ്ധവും മതേതര ബോധവും ശക്തിപ്പെടുത്തുന്നതിന് ആദര്‍ശ പ്രതിബദ്ധതയുള്ള പ്രസ്ഥാനമാണ് സമസ്തയെന്ന് ജില്ലാ ജന. സെക്രട്ടറിയും മുശാവറ അംഗവുമായ ഉമര്‍ ഫൈസി മുക്കം. നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ സാമ്രാജ്യത്വത്തെ ചെറുക്കുന്നതിന് കേരളത്തില്‍ മതേതര ശക്തി രൂപപ്പെടുത്തിയതിന് നേതൃപരമായ പങ്കുവഹിച്ചവരായിരുന്നു സുന്നീ പണ്ഡിതന്മാര്‍.
മതേതര ഭിന്നതയാണ് ഫാസിസത്തെ അധികാരത്തിലെത്തിച്ചതെന്ന തിരിച്ചറിവുണ്ടായി ഫാസിസത്തെ ചെറുക്കുന്നതിന് മതേതര ചേരി ഭിന്നതകള്‍ മറന്ന് ഒറ്റക്കെട്ടാവുന്നതിന് ക്രിയാത്മകമായ ഇടപെടല്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.
'പൈതൃകം, നവോത്ഥാനം' എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് നടത്തുന്ന ആദര്‍ശ കാംപയിനിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സി.എച്ച് മഹ്മൂദ് സഅദി അധ്യക്ഷനായി. നാസര്‍ ഫൈസി കൂടത്തായി, മലയമ്മ അബൂബക്കര്‍ ബാഖവി, എം.ടി അബൂബക്കര്‍ ദാരിമി എന്നിവര്‍ വിഷയാവതരണം നടത്തി. സൈനുല്‍ ആബിദീന്‍ തങ്ങള്‍, അഹ്മദ് കുട്ടി ഹാജി കിനാലൂര്‍, പി.കെ മുഹമ്മദ്, അബ്ദുല്ലക്കോയ തങ്ങള്‍, പി. ഹസൈനാര്‍ ഫൈസി, അബ്ദുല്‍ റസാഖ് മായനാട്, അഷ്‌റഫ് ബാഖവി ചാലിയം, കെ.എം.എ റഹ്മാന്‍ സംസാരിച്ചു. കണ്‍വീനര്‍ ഹിഫ്‌സുറഹ്മാന്‍ പരുത്തിപ്പാറ സ്വാഗതവും ഐ.പി അഷ്‌റഫ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."